Horoscope 2024: ഇന്ന് ഭാ​ഗ്യമുള്ള രാശികൾ ഇവരാണ്; ഇന്നത്തെ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 07:11 AM IST
  • മേടം രാശിക്കാർക്ക് സന്താനങ്ങളുമായുള്ള അഭിപ്രായഭിന്നത ഇല്ലാതാകും
  • അപ്രതീക്ഷിതമായി ലഭിക്കുന്ന ചില സഹായങ്ങൾ മാറ്റം കൊണ്ടുവരും
  • വിവിധ കാര്യങ്ങളിലെ തടസം നീങ്ങും
  • സഹോദരങ്ങൾ പിന്തുണയ്ക്കും
  • ആരോ​ഗ്യം മെച്ചപ്പെടും
Horoscope 2024: ഇന്ന് ഭാ​ഗ്യമുള്ള രാശികൾ ഇവരാണ്; ഇന്നത്തെ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സ്വഭാവസവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായകമാകും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.

മേടം
സന്താനങ്ങളുമായുള്ള അഭിപ്രായഭിന്നത ഇല്ലാതാകും. അപ്രതീക്ഷിതമായി ലഭിക്കുന്ന ചില സഹായങ്ങൾ മാറ്റം കൊണ്ടുവരും. വിവിധ കാര്യങ്ങളിലെ തടസം നീങ്ങും. സഹോദരങ്ങൾ പിന്തുണയ്ക്കും. ആരോ​ഗ്യം മെച്ചപ്പെടും.

ഇടവം
ഇടവം രാശിക്കാർക്ക് സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും. സർക്കാർ സംബന്ധമായ ജോലികളിൽ നേട്ടമുണ്ടാകും. പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വ്യവസായങ്ങളിൽ ഉത്തരവാദിത്തം വർധിക്കും.

ALSO READ: ഇടവം രാശിക്കാർക്ക് കരിയറിൽ ഉയർച്ചയുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

മിഥുനം
കന്നുകാലി ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ വാഹനം, വീട് മാറ്റം എന്നിവയുമായി ബന്ധപ്പെട്ട ചിന്തകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ധാരണ ലഭിക്കും. സർക്കാർ കാര്യങ്ങൾ ശുഭകരമാകും.

കർക്കടകം 
പ്രയത്നങ്ങൾ പുരോ​ഗതി നൽകും. ചെറിയ യാത്രകൾ കൊണ്ട് സന്തോഷം ഉണ്ടാകും. കായിക സംബന്ധമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. സഹോദരങ്ങൾ പിന്തുണ നൽകും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും.

ചിങ്ങം
പുതിയ ആളുകളുമായി അനാവശ്യ ചർച്ചകൾ ഒഴിവാക്കുക. ചില അപ്രതീക്ഷിത അനുഭവങ്ങളിലൂടെ ഒരു പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടും. വരുമാനം മെച്ചപ്പെടും. സന്താനങ്ങൾ വഴി സന്തോഷവാർത്തകൾ ലഭിക്കും. പ്രചോദനാത്മകമായ ചിന്തകൾ ഉണ്ടാകും.

കന്നി
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ ലഭിക്കും. മതപരമായ കാര്യങ്ങളിൽ ഇടപെടും. ഒരു കാര്യത്തിലും ടെൻഷൻ ഇല്ലാതെ പ്രവർത്തിക്കുക. ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാകും.

തുലാം
ആഡംബര വസ്തുക്കൾ വാങ്ങാൻ സാധ്യത. ആരോഗ്യരംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും. പെട്ടെന്നുള്ള ചിലവുകൾ ഉണ്ടാകും. പുതിയ ചിന്തകൾ ജനിക്കും. കടബാധ്യതകൾ നിയന്ത്രണവിധേയമാകും.

വൃശ്ചികം
സമ്പാദ്യം വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റും. സാമൂഹിക പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകും. ഇൻ്റർനെറ്റ് സംബന്ധമായ ജോലികളിൽ പുതിയ അവസരം ഉണ്ടാകും. ഉത്കണ്ഠ കുറയും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും.

ALSO READ: കർക്കടക രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

ധനു 
സർക്കാരുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ചില സഹായങ്ങൾ അനുകൂലമാകും. ബന്ധുക്കൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. ചിന്തകൾ അലട്ടും. അലസത അനുഭവപ്പെടും.

മകരം
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടും. ജീവനക്കാർ സഹകരിച്ചു പ്രവർത്തിക്കും. നല്ല വാർത്തകൾ വീട്ടിൽ സന്തോഷം വർദ്ധിപ്പിക്കും. ചെവി സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ കുറയും.  

കുംഭം
വിചാരിച്ച ചില ജോലികൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടും. ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തം വർദ്ധിക്കും. ചിന്താഗതിയിൽ മാറ്റമുണ്ടാകും. ശാരീരികാവസ്ഥയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും.

മീനം
പ്രതീക്ഷിക്കുന്ന സഹായം ലഭിക്കും. കന്നുകാലി വ്യാപാരത്തിൽ ലാഭം മെച്ചപ്പെടും. സാമ്പത്തിക രംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും. പ്രശസ്തരായ ആളുകളിൽ നിന്ന് സൗഹൃദം ഉണ്ടാകും. കൈവിട്ടുപോയ ചില അവസരങ്ങൾ തിരിച്ചുവരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News