Daridra Yoga and Khappar Yoga 2023: അധികമാസമുള്ള കാലയളവാണിത്. അതായത് ശ്രാവണ മാസം. 59 ദിവസമാണ് ശ്രാവണ മാസം. അത് ഓഗസ്റ്റ് 30 ന് അവസാനിക്കും. ഒന്നിന് പുറകെ ഒന്നായി ഗ്രഹങ്ങളുടെ സ്ഥാനവും സംക്രമവും മൂലം ഐശ്വര്യ യോഗവും രാജയോഗവും രൂപപ്പെടുന്ന ശ്രാവണ മാസത്തിൽ അശുഭ യോഗങ്ങളും രൂപം കൊള്ളുന്നു. ഒരു വശത്ത്, കർക്കടക രാശിയിൽ സൂര്യന്റെ പ്രവേശനം ദരിദ്രയോഗം സൃഷ്ടിക്കുമ്പോൾ, മറുവശത്ത്, ഖപ്പർയോഗം രൂപപ്പെടുന്നു. ഇത് പല രാശികൾക്കും ഗുണവും ദോഷവും വരുത്തും. വേദ ജ്യോതിഷത്തിൽ, ദരിദ്ര യോഗയും ഖപ്പർ യോഗയും അശുഭകരമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷം അനുസരിച്ച്, ഒരു ശുഭഗ്രഹം ഒരു അശുഭഗ്രഹവുമായി സമ്പർക്കം പുലർത്തുമ്പോൾ, ദരിദ്രയോഗം രൂപപ്പെടുന്നു. ജാതകത്തിൽ ഈ യോഗമുള്ള ആളുകൾക്ക് അവരുടെ ജീവിതത്തിലുടനീളം നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഇതുകൂടാതെ ഖപ്പർയോഗയും രൂപപ്പെടുന്നു. ഖപ്പർയോഗം രൂപപ്പെടുന്നതിനാൽ, ചില രാശിക്കാർ അടുത്ത 30 ദിവസത്തേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനം - ദരിദ്ര്യയോഗം ഈ രാശികൾക്ക് പ്രതികൂലമാണ്. തൊഴിലിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കും. ജോലി സംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ വർദ്ധിക്കും. ജോലിസ്ഥലത്ത് അശ്രദ്ധ ഒഴിവാക്കണം. കുടുംബത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.
കന്നി - ദരിദ്ര യോഗം കന്നിരാശിക്കാരെ പ്രതികൂലമായി ബാധിക്കാം. മാതാവിന്റെ ആരോഗ്യത്തിൽ ആശങ്ക ഉണ്ടാകാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക നിക്ഷേപങ്ങൾ നല്ല ഫലങ്ങൾ നൽകാത്തതിനാൽ, ഏത് ജോലിയും കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. ഈ സമയത്ത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.
ധനു - ധനു രാശിക്കാർക്ക് ദരിദ്ര യോഗം അശുഭകരമാണ്. ഗ്രഹങ്ങളുടെ സ്ഥാനം പിതാവിന്റെ ആരോഗ്യത്തിൽ സാധ്യമായ സ്വാധീനത്തെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ഇണയുടെ ആരോഗ്യവും ശ്രദ്ധിക്കുക. വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഈ കാലയളവിൽ കോപം ഒഴിവാക്കുക. അപകടങ്ങളോ അപ്രതീക്ഷിത സംഭവങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...