Vishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ

Vishu 2024, April 14: മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 05:43 AM IST
  • കാർഷിക സംസ്കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു.
Vishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ

തിരുവനന്തപുരം: ഐശ്വര്യവും, സമ്പൽസമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള  പ്രാർത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു. നിറദീപക്കാഴ്ചയിൽ കണ്ണനെ കണികണ്ടുണർന്നും, വിഷുക്കൈനീട്ടം നൽകിയും, പടക്കം പൊട്ടിച്ചും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കാർഷിക സംസ്കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.

വിവിധ ക്ഷേത്രങ്ങളിൽ വിഷുദിനത്തിൽ ദർശനത്തിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷു ആഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വർഷത്തിൽ നമ്മുടെ ജീവിതത്തിലെ സമ്പൽസമൃദ്ധമായ ഐശ്വര്യങ്ങളെയും, സൗഭാഗ്യങ്ങളെയും ആണ് കണി കാണലിന്റെ സങ്കല്പം. അതിനാൽ തന്നെ വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫലമൂലാദികൾ, പുതുവസ്ത്രം എന്നിവ കൊണ്ടാണ് ഇവയെല്ലാം തന്നെ സമ്പദ് സമൃദ്ധിയാണ് അടയാളപ്പെടുത്തുന്നത്.

ALSO READ:  സംക്രാന്തികളിൽ പ്രധാനപ്പെട്ട മേട സംക്രാന്തി! വെറും കണി കാണൽ മാത്രമല്ല വിഷു, ഈ പൂജാവിധികളും അറിയുക

പരമ്പരാഗത രീതി അനുസരിച്ച് ഓട്ടുരുളിയിൽ  ഉണക്കലരിയും, കണിവെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും, നാളികേരവും, സ്വർണ്ണമാല, വാൽക്കണ്ണാടി, സിന്ദൂരച്ചെപ്പ്, ഗ്രന്ഥം ചക്ക, മാങ്ങ, തുടങ്ങിയ പഴങ്ങളും കൃഷ്ണവിഗ്രഹവും ആണ് കണിയിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിയിച്ചാണ് കണികണ്ടുണരുന്നത്  തുടർന്ന് കുടുംബത്തിലെ മുതിർന്നവർ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് വിഷുക്കൈനീട്ടവും നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News