മഹാശിവരാത്രി 2023: ഐക്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി കണക്കാക്കുന്ന ശിവന്റെയും പാർവതി ദേവിയുടെയും ഐക്യത്തെ അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നു. മഹാശിവരാത്രി ഈ വർഷം 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് ആഘോഷിക്കുന്നത്. അജ്ഞതയെയും അന്ധകാരത്തെയും അകറ്റാനും ലക്ഷ്യ ബോധത്തോടെ ജീവിതത്തിൽ മുന്നോട്ട് പോകാനും പുതിയ വെളിച്ചം നൽകുന്ന ആഘോഷമാണ് മഹാശിവരാത്രി. ഭക്തർ വ്രതാനുഷ്ഠാനങ്ങൾ പാലിക്കുകയും ശിവപ്രീതിക്കായി പ്രാർഥിക്കുകയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്യുന്നു.
മഹാശിവരാത്രി 2023: പൂജ സമയങ്ങൾ
ആദ്യ പ്രഹാർ പൂജ സമയം- രാത്രി 06.13 മുതൽ രാത്രി 09.24 വരെ
രണ്ടാം പ്രഹാർ പൂജ സമയം- ഫെബ്രുവരി 19 രാത്രി 09.24 മുതൽ രാത്രി 12.35 വരെ
മൂന്നാം പ്രഹാർ പൂജ സമയം- ഫെബ്രുവരി 19 പുലർച്ചെ 12.35 മുതൽ പുലർച്ചെ 03.46 വരെ
രാത്രി നാലാം പ്രഹാർ പൂജ സമയം - 03.46 AM മുതൽ 06.56 AM വരെ, ഫെബ്രുവരി 19
ചതുർദശി തിഥി- 2023 ഫെബ്രുവരി 18-ന് രാത്രി 08.02ന് ചതുർദശി തിഥി ആരംഭിക്കുന്നു
ചതുർദശി തിഥി അവസാനം- 2023 ഫെബ്രുവരി 19-ന് വൈകിട്ട് 04.18ന് ചതുർദശി തിഥി അവസാനിക്കുന്നു.
മഹാശിവരാത്രി 2023: ശുഭ മുഹൂർത്തങ്ങൾ
വിപുലമായ ചടങ്ങുകൾ, ഘോഷയാത്രകൾ എന്നിവ മഹാശിവരാത്രി ദിനത്തിൽ നടത്തുന്നു. ഈ വർഷത്തെ ചതുർദശി തിഥി ഫെബ്രുവരി 18 ന് രാത്രി 08.02 ന് ആരംഭിച്ച് ഫെബ്രുവരി 19 ന് വൈകുന്നേരം 04.18 ന് അവസാനിക്കും.
മഹാശിവരാത്രി ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
ശിവരാത്രി വ്രതത്തിന് തലേദിവസം ഭക്തർ ഒരു പ്രാവശ്യം മാത്രമേ ഭക്ഷണം കഴിക്കാവൂ, മിക്കവാറും ത്രയോദശിയിൽ. ശിവരാത്രി ദിനത്തിലെ പ്രഭാത ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം, ദിവസം മുഴുവൻ ഉപവസിക്കുകയും അടുത്ത ദിവസം ഭക്ഷണം കഴിക്കുകയും ചെയ്യും. ശിവപൂജയിൽ പങ്കെടുക്കുന്നതിനോ ശിവരാത്രിയിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനോ മുമ്പായി ഭക്തർ വൈകുന്നേരം കുളിക്കണം. പാൽ, പുഷ്പങ്ങൾ, ചന്ദനം, തൈര്, തേൻ, നെയ്യ്, പഞ്ചസാര എന്നിവ ശിവന് അർപ്പിക്കുന്ന യാഗങ്ങളിൽ ഉൾപ്പെടുന്നു.
മഹാശിവരാത്രി ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
വ്രതം അനുഷ്ഠിക്കുന്നവർ അരി, പയറുവർഗങ്ങൾ എന്നിവ കഴിക്കരുത്. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. വെളുത്തുള്ളി, ഉള്ളി, മാംസ വിഭവങ്ങൾ പോലെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. ശിവലിംഗത്തിൽ തേങ്ങാവെള്ളം സമർപ്പിക്കാൻ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...