Mars Mercury Conjunction: ചൊവ്വ-ബുധ യുതി: ഈ 3 രാശിക്കാർക്ക് ഇരട്ടിനേട്ടം ഒപ്പം ആഢംബര ജീവിതവും!

Budh Mangal Yuti: ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യാറുണ്ട്. അതിന്റെ ഫലം എല്ലാവരിലും കാണപ്പെടും.

Edited by - Ajitha Kumari | Last Updated : Aug 30, 2023, 02:39 PM IST
  • ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ രാശി മാറുകയും മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യാറുണ്ട്
  • ജ്യോതിഷപ്രകാരം ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടാകുന്ന ബുധ-ചൊവ്വ സംയോജനത്തിന്റെ ഫലം എല്ലാ രാശിക്കാരിലും കാണപ്പെടും
Mars Mercury Conjunction: ചൊവ്വ-ബുധ യുതി: ഈ 3 രാശിക്കാർക്ക് ഇരട്ടിനേട്ടം ഒപ്പം ആഢംബര ജീവിതവും!

Mars Mercury Conjunction: ജ്യോതിഷപ്രകാരം ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ഉണ്ടാകുന്ന ബുധ-ചൊവ്വ സംയോജനത്തിന്റെ ഫലം എല്ലാ രാശിക്കാരിലും കാണപ്പെടും.   എങ്കിലും ഈ 3 രാശിക്കാര്‍ക്ക് ഈ സമയത്ത് പെട്ടെന്നുള്ള ധനലാഭത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് അറിയാം...

Also Read: Budh Vakri: സെപ്റ്റംബർ 15 വരെ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, നിങ്ങളും ഉണ്ടോ?

മേടം (Aries):  ചൊവ്വയുടെയും ബുധന്റെയും സംയോജനം മേടം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. നിങ്ങളുടെ രാശിയിലെ ഏഴാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും,  നിങ്ങള്‍ക്ക് ഒരു പങ്കാളിത്ത ബിസിനസ്സ് ആരംഭിക്കണമെങ്കില്‍ സമയം നല്ലതാണ്, അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം, നിങ്ങളുടെ കരിയർ മുന്നോട്ട് പോകാന്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ചില വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം, ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പുതിയ ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും.

മിഥുനം (Gemini): മിഥുനം രാശിക്കാർക്കും ചൊവ്വയുടെയും ബുധന്റെയും സംയോജനം അനുകൂലമായിരിക്കും.  കാരണം ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ സഖ്യം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. മാധ്യമങ്ങള്‍, ഗവേഷണം, ജ്യോതിഷം, ആത്മീയത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം അത്ഭുതകരമായ സമയമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനവും ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനാകും. പ്രണയകാര്യങ്ങളില്‍ വിജയം നേടും.

Also Read: Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!

ധനു (Sagittarius): തുലാം രാശിയില്‍ ചൊവ്വയും ബുധനും ചേരുന്നത് ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ വരുമാന ഭവനത്തിലാണ് ഈ സഖ്യം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ഇതോടൊപ്പം പുതിയ വരുമാന സ്രോതസ്സുകളും ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ ഈ സമയത്ത് നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. കൂടാതെ ഈ കാലയളവില്‍ സന്താനങ്ങളുടെ ജീവിതത്തില്‍ പുരോഗതി, പഴയ നിക്ഷേപങ്ങളില്‍ നിന്നും പ്രയോജനം എന്നിവ നേടാനാകും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News