സെപ്റ്റംബർ 24 ന് 18:26 മണിക്ക് കന്നിരാശിയിൽ ചൊവ്വയുടെ സംക്രമണം നടക്കും. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ പോരാളിയായി കണക്കാക്കപ്പെടുന്ന ചൊവ്വ, പുരുഷ സ്വഭാവമുള്ള ശക്തമായ ഒരു ഗ്രഹമാണ്. മുരുകനാണ് ചൊവ്വാ ഗ്രഹത്തിന്റെ അധിപൻ. കന്നിരാശിയിൽ ചൊവ്വ അസ്തമിക്കുമ്പോൾ, അത് നിരവധി രാശികളെ ബാധിക്കും.
ക്ഷമ, ശാന്തത എന്നിവയുൾപ്പെടെ നിരവധി വശങ്ങളെ കന്നിരാശി പ്രതിനിധീകരിക്കുന്നു. ശക്തനായ ചൊവ്വ ശാന്തമായ കന്നിരാശിയിൽ സംക്രമിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോൾ സമ്മിശ്ര ഫലങ്ങൾ നൽകുന്നു. കന്നിരാശിയിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും, ചില രാശിക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
ജാതകത്തിൽ ചൊവ്വ നന്നായി നിൽക്കുകയാണെങ്കിൽ, വ്യക്തിക്ക് തന്റെ തൊഴിലിൽ എല്ലാ പ്രശസ്തിയും സ്ഥാനവും ലഭിക്കും. എന്നാൽ രാഹു, കേതു തുടങ്ങിയ ദോഷകരമായ ഗ്രഹങ്ങളുമായി ചൊവ്വ ചേരുകയാണെങ്കിൽ അത് വിവിധ രാശിക്കാർക്ക് കുഴപ്പങ്ങൾ ഉണ്ടാക്കും. ആരോഗ്യപ്രശ്നങ്ങൾ, വിഷാദം, സ്ഥാനനഷ്ടം, ധനനഷ്ടം, ജീവിതത്തിൽ സമാധാനം നഷ്ടപ്പെടും എന്നിവയ്ക്ക് കാരണമാകും. പൊതുവേ, ചൊവ്വയുടെ ദോഷം കുറയ്ക്കാൻ ദിവസവും ചൊവ്വ ഗായത്രി മന്ത്രവും ഹനുമാൻ മന്ത്രവും ചൊല്ലുന്നത് ജീവിതത്തിൽ സമാധാനം കൊണ്ടുവരും.
കന്നിരാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം ഏതെല്ലാം രാശിക്കാർക്കാണ് ദോഷം വരുത്തുക? ഏതൊക്കെ രാശികളാണ് ശ്രദ്ധിക്കേണ്ടത്? സെപ്തംബർ 24ന് കന്നിരാശിയിൽ ചൊവ്വ സംക്രമിക്കുന്നതും അസ്തമിക്കുന്നതും എല്ലാ രാശികളെയും ബാധിക്കുന്നു. എന്നാൽ ചില രാശിക്കാർക്ക് ഈ സമയം ദോഷമായിരിക്കും. ഈ സമയം ശ്രദ്ധിക്കേണ്ട രാശികൾ ഏതെല്ലാമാണെന്ന് നോക്കാം.
മേടം: മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അത് ആറാമത്തെ ഭാവത്തിലാണ്. ഇപ്പോൾ കന്നിരാശിയിൽ ചൊവ്വ സംക്രമിക്കുന്നത് മേടം രാശിക്കാർക്ക് നിരവധി വെല്ലുവിളികൾ സൃഷ്ടിക്കാൻ പോകുന്നു. ഈ സമയത്ത്, ഈ രാശിക്കാർ അവരുടെ തൊഴിൽ, ബിസിനസ്സ് ജോലികളിൽ ശ്രദ്ധാലുവായിരിക്കണം. ജോലിസ്ഥലത്ത് സമ്മർദ്ദം വർദ്ധിക്കും. ബിസിനസ്സിൽ നഷ്ടം വരാം. വ്യക്തിബന്ധങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകാം. ഗണപതിയുടെ പുത്രനായ അറുമുഖനെ പൂജിച്ചാൽ മേടം രാശിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും.
ALSO READ: Horoscope: ഇന്ന് ഭാഗ്യം കടാക്ഷിക്കുന്ന രാശികൾ ഇവയാണ്; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം
ഇടവം: ഇടവം രാശിക്കാർക്ക് ഈ സമയം അശുഭമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കില്ല. കുറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നതിനാൽ ശ്രദ്ധിക്കുക. അതുപോലെ എന്തെങ്കിലും തെറ്റ് ചെയ്താൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. ജോലിയിൽ മനസ്സ് ഏകാഗ്രമായിരിക്കാത്തതിനാൽ മൊത്തത്തിലുള്ള അസംതൃപ്തി മനസ്സിനെ കീഴടക്കുന്നു. ചെലവുകൾ വർധിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടും.
കർക്കടകം: കർക്കടക രാശിക്കാർക്ക് ചൊവ്വയുടെ കന്നി സംക്രമണം അനുകൂല ഫലങ്ങൾ ഉണ്ടാകില്ല. ഈ സമയത്ത്, നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങൾക്ക് തടസ്സങ്ങളും പരാജയങ്ങളും നേരിടേണ്ടിവരും. കഠിനാധ്വാനത്തിന് ശേഷവും ജോലിയിൽ വിജയിക്കുമെന്ന് ഉറപ്പില്ല. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ കുറയും. ഈ സമയത്ത് പല തരത്തിലുള്ള വെല്ലുവിളികളും ഉണ്ടായേക്കാം. യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കണം.
ചിങ്ങം: ചൊവ്വ നാലും ഒമ്പതും ഭാവങ്ങളിൽ നിൽക്കുന്നതിനാൽ ചിങ്ങം രാശിക്കാർക്ക് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. ചൊവ്വ കന്നിരാശിയിൽ പ്രവേശിക്കുന്നതിനാൽ, നിങ്ങൾക്ക് ചില യാത്രകൾ ചെയ്യേണ്ടിവരും, പക്ഷേ അതിൽ വിജയിക്കുമെന്ന് ഉറപ്പില്ല. അതിനാൽ ആശങ്കകൾ വർദ്ധിക്കും. ജോലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പാതയിൽ പല തടസങ്ങളും ഉണ്ടാകും. അന്നദാനം നടത്തുന്നത് ഗുണം ചെയ്യും.
ധനു: ധനു രാശിക്കാർക്ക് വെല്ലുവിളികൾ വർദ്ധിക്കുന്ന സമയമാണിത്. ജോലിസ്ഥലത്ത് നിങ്ങൾ പ്രതീക്ഷിച്ചതുപോലെ ആയിരിക്കില്ല കാര്യങ്ങൾ. ഏത് ജോലിയിലും വിജയിക്കാൻ, നിങ്ങൾ കഠിനാധ്വാനം ചെയ്യണം. നിങ്ങൾക്ക് ആവശ്യമുള്ള ഫലം ലഭിക്കണമെങ്കിൽ, നിങ്ങൾ ആസൂത്രണം ചെയ്യുകയും കഠിനാധ്വാനം ചെയ്യുകയും വേണം. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് പലവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...