ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. ഗ്രഹങ്ങളുടെ ചലനം മാറ്റുന്നത് 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. ഓഗസ്റ്റ് 18 ന് രണ്ട് ഗ്രഹങ്ങൾ ഒരുമിച്ച് ഗതി മാറുകയാണ്. ഈ ദിവസം ചൊവ്വയുടെയും ശുക്രന്റെയും ചലനങ്ങൾ മാറും. ചൊവ്വ കന്നിയിൽ പ്രവേശിക്കുകയും ശുക്രൻ കർക്കടകത്തിൽ ഉദിക്കുകയും ചെയ്യും. ചൊവ്വയുടെയും ശുക്രന്റെയും ചലനത്തിലെ മാറ്റങ്ങൾ ചിലർക്ക് ഭാഗ്യം കൊണ്ടുവരും, ചിലർ ശ്രദ്ധിക്കേണ്ടതുണ്ട്.
മേടം - മനസ്സിൽ പ്രതീക്ഷയും നിരാശയും ഉണ്ടാകാം. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. ജോലിഭാരം വർദ്ധിക്കാനിടയുണ്ട്.
ഇടവം - വളരെയധികം ആത്മവിശ്വാസം ഉണ്ടാകും. നെഗറ്റീവ് ചിന്തകളും മനസ്സിനെ ബാധിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും.
മിഥുനം - മനസ്സ് ശാന്തമായിരിക്കും, എന്നാൽ ആത്മവിശ്വാസം കുറയാം. വരുമാനത്തിലെ കുറവും ഉയർന്ന ചെലവുകളും നിങ്ങളെ വിഷമിപ്പിക്കും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, വരുമാന മാർഗ്ഗങ്ങൾ ഉണ്ടാക്കാൻ കഴിയും.
കർക്കടകം - മനസ്സ് അസ്വസ്ഥമാകും. ആത്മനിയന്ത്രണം പാലിക്കുക. കുടുംബത്തോടൊപ്പം മതപരമായ യാത്ര പ്ലാൻ ചെയ്യാം. സുഹൃത്തുക്കളുടെ പിന്തുണയും ലഭിക്കും. കഠിനാധ്വാനം കൂടുതലായി വേണ്ടിവരും.
ചിങ്ങം - ആത്മവിശ്വാസം നിറയും. വിദ്യാഭ്യാസപരവും ബൗദ്ധികവുമായ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നല്ല ഫലം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി - മനസ്സ് അസ്വസ്ഥമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. അമിതമായ കോപം ഒഴിവാക്കുക. വീട്ടുകാരുടെ പിന്തുണ ലഭിക്കും. ബിസിനസ്സ് മെച്ചപ്പെടും. ലാഭത്തിന് അവസരമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.
തുലാം - മനസ്സിന് സന്തോഷമുണ്ടാകുമെങ്കിലും ആത്മവിശ്വാസക്കുറവ് ഉണ്ടാകും. കുടുംബജീവിതം വേദനാജനകമായിരിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ബുദ്ധിമുട്ടുകൾ നേരിടാം. സുഹൃത്തിന്റെ പിന്തുണ ലഭിക്കും.
വൃശ്ചികം - അനാവശ്യ കോപം, വഴക്ക് തുടങ്ങിയവ ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം.
ധനു - വളരെയധികം ആത്മവിശ്വാസം ഉണ്ടാകും എന്നാൽ അമിത ഉത്സാഹം ഒഴിവാക്കുക. പഴയ സുഹൃത്തുമായി വീണ്ടും കണ്ടുമുട്ടാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾക്ക് നല്ല ഫലം ലഭിക്കും.
മകരം - മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. സർക്കാർ-അധികാര സഹകരണവും ഉണ്ടാകും.
കുംഭം - സംസാരത്തിൽ മാധുര്യം ഉണ്ടാകും, എന്നാൽ ക്ഷമ നിലനിർത്താൻ ശ്രമിക്കുക. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിജയം ഉണ്ടാകും. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
മീനം - മനസ്സ് സന്തോഷിക്കും, എന്നാൽ സംസാരത്തിൽ സംയമനം പാലിക്കുക. ക്ഷമയോടെയിരിക്കാൻ ശ്രമിക്കുക. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ഓട്ടം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...