Astrology: ഈ മൂന്ന് രാശിയിലുള്ളവർ വളരെ സമർ‌ത്ഥർ, ആ​ഗ്രഹിച്ചത് നേടും

ഇടവം രാശിക്കാർ വളരെ കഠിനാധ്വാനികളാണ്. ധാരാളം പണം സമ്പാദിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2022, 11:28 AM IST
  • മേടം രാശിക്കാർക്ക് ഒന്നിലും ഭയമുണ്ടാകില്ല.
  • ഇവർ ധൈര്യശാലികളും അപകടസാധ്യതയില്ലാത്തവരുമാണ്.
  • ഏത് ജോലിയും അവർ വളരെ ബുദ്ധിപരമായി ചെയ്യുന്നു.
  • തീരുമാനങ്ങളൊക്കെ വളരെ ശ്രദ്ധയോടെയാണ് എടുക്കുന്നത്.
Astrology: ഈ മൂന്ന് രാശിയിലുള്ളവർ വളരെ സമർ‌ത്ഥർ, ആ​ഗ്രഹിച്ചത് നേടും

ജ്യോതിഷത്തിൽ ഓരോ രാശിക്കാർക്കും ഓരോ പ്രത്യേകതയുണ്ട്. വളരെ ധാർഷ്ട്യമുള്ളവരും മിടുക്കരുമായ മൂന്ന് രാശിക്കർ ആരൊക്കെയെന്ന് നോക്കാം. ജനനം മുതൽ ഈ ഗുണങ്ങൾ അവരിൽ ഉണ്ട്. ഈ ആളുകൾ വളരെ ബുദ്ധിമാന്മാരാണ്. എന്ത് നഷ്ടം സംഭവിച്ചാലും വിചാരിച്ച കാര്യം നേടിയെടുക്കാൻ ഈ രാശിക്കാർ സമർഥരാണ്.  

മേടം 

മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയെ ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്നു. ചൊവ്വ വളരെ ചൂടുള്ളതും അഗ്നിജ്വാലയുള്ളതുമായ ഗ്രഹമാണ്. മേടം രാശിയിലും ഈ ഗുണം ദൃശ്യമാണ്. ഈ രാശിക്കാർക്ക് ഒന്നിലും ഭയമുണ്ടാകില്ല. ഇവർ ധൈര്യശാലികളും അപകടസാധ്യതയില്ലാത്തവരുമാണ്. ഏത് ജോലിയും അവർ വളരെ ബുദ്ധിപരമായി ചെയ്യുന്നു. തീരുമാനങ്ങളൊക്കെ വളരെ ശ്രദ്ധയോടെയാണ് എടുക്കുന്നത്. എന്തെങ്കിലും കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അത് നിറവേറ്റിയ ശേഷം മാത്രമെ വിശ്രമിക്കൂ. ലക്ഷ്യം നേടുന്നത് വരെ അവർ തളരില്ല.

ഇടവം

ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. സമ്പത്തും തേജസ്സും ആഡംബരവും നൽകുന്ന ഗ്രഹമാണ് ശുക്രൻ. ഇടവം രാശിക്കാർ അവരുടെ ജനനത്തേക്കാൾ മികച്ച ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നു. ധാരാളം പണം സമ്പാദിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഈ രാശിക്കാർ വളരെ കഠിനാധ്വാനികളാണ്. അതുകൊണ്ടാണ് അവർ ചെയ്യാൻ തീരുമാനിച്ചത് നിറവേറ്റുന്നത്. വിജയം നേടാൻ ഈ രാശിക്കാർക്ക് സമയമെടുത്തേക്കാം, എന്നാൽ അവർ വിചാരിക്കുന്നത് ചെയ്തതിന് ശേഷം മാത്രമേ വിശ്രമം പോലും ഉണ്ടാവുകയുള്ളൂ.

കന്നി 

കന്നി രാശിയുടെ അധിപൻ ബുധനാണ്. ബുദ്ധിയുടെയും ഓർമ്മശക്തിയുടെയും പ്രതീകമാണ് ബുധൻ. ഇക്കാരണത്താൽ, കന്നിരാശിക്കാർ ജനനം മുതൽ വളരെ മിടുക്കരും പ്രഗത്ഭരുമായിരിക്കും. ജീവിതത്തിലെ ഏത് തീരുമാനവും വളരെ ആലോചിച്ച് എടുക്കുന്ന അവർ എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറാണ്. നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവുള്ളവരാണ് ഇവർ. തീരുമാനിച്ച കാര്യങ്ങൾ ഏത് വിധേനയും നേടിയെടുക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News