Astro Tips for Wednesday: ശിവന്റെയും ദേവി പാർവതിയുടെയും മകനായ ഗണപതിയ്ക്ക് ഹിന്ദുമതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. ആരാധനാപൂജകള് എന്തുമാകട്ടെ, ഗണപതിയ്ക്ക് ക്ഷണം നല്‍കിയാണ് ആരംഭിക്കുന്നത്. അതേപോലെതന്നെ ശുഭകരമായ കാര്യങ്ങള്‍ ആരംഭിക്കുന്നത് ഗണപതി പൂജയോടെയാണ്, അതിനുശേഷം മാത്രമേ ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളൂ.
ഗണപതിയെ ആരാധിക്കുന്നത് ഭക്തരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കുമെന്നാണ് വിശ്വാസം. അതിനാലാണ് ഗണപതിയെ വിഘ്നഹർത്താവ് എന്ന് വിളിയ്ക്കുന്നത്.
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസം ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ബുധനാഴ്ച ദിവസം പ്രത്യേകമായി ഗണപതിയെ ആരാധിക്കുന്നു. ഈ ദിവസം ഗണപതിയെ പ്രത്യേകമായി പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
Also Read: Lizards Myths: പല്ലി ദേഹത്ത് വീണാല്‍? ശുഭ, അശുഭകരമായ അടയാളങ്ങൾ അറിയാം
ഒരു വ്യക്തി ഏറെക്കാലമായി മാനസികമോ സാമ്പത്തികമോ ആയ പ്രശ്നങ്ങളുമായി മല്ലിടുകയാണെങ്കിൽ ഈ ദിവസം ഗണപതിയെ ആരാധിക്കുന്നതുവഴി എല്ലാ ഭാഗ്യ ദോഷങ്ങളും മാറിക്കിട്ടും.
ഗണപതിയെ പ്രസാദിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ അറിയാം:-
നിങ്ങളുടെ ജാതകത്തിൽ ബുധന്റെ സ്ഥാനം മോശമാവുകയും ഏതെങ്കിലും കാരണത്താല്‍ നിങ്ങള്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുകയാണ് എങ്കില്‍ ബുധനാഴ്ചകളിൽ ഗണപതിയെ പൂജിക്കുക, ഒപ്പം അഥർവശീർഷവും വായിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരും.
ബുധനാഴ്ച ദിവസം ഗണപതിയെ പ്രത്യേകമായി പൂജിക്കുന്നതോടൊപ്പം ദേവന് പ്രിയപ്പെട്ട മോദക്, ലഡ്ഡു തുടങ്ങിയവ സമര്‍പ്പിക്കുക. ഇത് ഏറെ ഫലദായകമാണ്.കൂടാതെ, ബുധനാഴ്ച ഗണപതിക്ക് റോസാപ്പൂക്കളുടെ മാല സമർപ്പിക്കുന്നത് ഉറപ്പാക്കുക.
ഏറെ പ്രയത്നിച്ചിട്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയുന്നില്ല എങ്കില്‍ ബുധനാഴ്ചകളിൽ ഗണപതി ഭഗവാനെ ചിട്ടപ്രകാരം പൂജിക്കുക. ആരാധനയിൽ 21 അല്ലെങ്കിൽ 42 ജാവിത്രി സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകും.
കറുകപ്പുല്ല് ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബുധനാഴ്ച ദിവസം ഗണപതിയ്ക് കറുകപ്പുല്ല്
സമര്‍പ്പിക്കുന്നത് ഭഗവാനെ സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാവുകയും ചെയ്യും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...