New Year Resolution: ദാരിദ്ര്യം ക്ഷണിച്ചുവരുത്തും ഈ ശീലങ്ങള്‍!! ഇന്ന് തന്നെ മാറ്റിക്കോളൂ

New Year Resolution: വാസ്തു നുറുങ്ങുകള്‍ പാലിക്കുന്നതിലൂടെ ചില വാസ്തു ദോഷങ്ങൾ നീക്കാൻ സധിക്കും, അതായത്, വാസ്തു ദോഷങ്ങളുടെ ഫലം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും.   

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 10:16 PM IST
  • വാസ്തു നിയമങ്ങളില്‍ വരുത്തുന്ന പിഴവുകളുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ എളുപ്പത്തില്‍ ദൃശ്യമാകും.
New Year Resolution: ദാരിദ്ര്യം ക്ഷണിച്ചുവരുത്തും ഈ ശീലങ്ങള്‍!! ഇന്ന് തന്നെ മാറ്റിക്കോളൂ

New Year Resolution: എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ട ചില നിയമങ്ങൾ വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ, ഒരു വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. 

വാസ്തു നിയമങ്ങളില്‍ വരുത്തുന്ന പിഴവുകളുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ എളുപ്പത്തില്‍ ദൃശ്യമാകും. വാസ്തു നുറുങ്ങുകള്‍ പാലിക്കുന്നതിലൂടെ ചില വാസ്തു ദോഷങ്ങൾ നീക്കാൻ സധിക്കും, അതായത്, വാസ്തു ദോഷങ്ങളുടെ ഫലം എളുപ്പത്തിൽ കുറയ്ക്കാൻ കഴിയും.   

Also Read:  Ayodhya Ram Temple: അയോധ്യ രാമക്ഷേത്ര സമുച്ചയത്തിന്‍റെ വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ 

സാധാരണയായി ആളുകള്‍ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് സാമ്പത്തിക പ്രതിസന്ധി.  

തങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി ഏറെ കഠിനാധ്വാനം ചെയ്യുന്നവര്‍ പോലും ചിലപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടാറുണ്ട്.  

ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആവർത്തിച്ച് അഭിമുഖീകരിക്കേണ്ടി വരുന്നു എങ്കില്‍ അതിനുള്ള കാരണം വ്യക്തിയുടെ ചില തെറ്റായ ശീലങ്ങളും ആകാം, അത് മാറ്റേണ്ടതുണ്ട്.  ഒരു വ്യക്തി ദീർഘകാലമായി പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ഭാഗ്യം അവന്‍റെ ഭാഗത്തില്ലെന്ന് മാത്രമല്ല അർത്ഥമാക്കുന്നത്. വാസ്തവത്തിൽ, ഒരു വ്യക്തിയുടെ ചില ശീലങ്ങളും അവനെ ദരിദ്രത്തിലേയ്ക്ക് നയിക്കുന്നു.  

ഈ ശീലങ്ങൾ നിങ്ങളില്‍ ഉണ്ടോ എങ്കില്‍ അവ മാറ്റാന്‍ ശ്രദ്ധിക്കുക.... 

അതിരാവിലെ ഉണരുക

ഹൈന്ദവ മതഗ്രന്ഥങ്ങളിൽ, ബ്രാഹ്മ മുഹൂർത്തത്തില്‍ ഉണരുന്നത് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന വ്യക്തിക്ക് ദേവീദേവന്മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. ഒരു വ്യക്തി രാവിലെ വൈകി ഉണരുകയാണെങ്കിൽ, അത് ദൗർഭാഗ്യത്തിന് കാരണമാകും. ഒരു വ്യക്തിയുടെ ഈ ശീലം ലക്ഷ്മി ദേവിയെ അപ്രീതിപ്പെടുത്തുന്നു. അത് സമയബന്ധിതമായി മാറ്റാന്‍  ശ്രദ്ധിക്കുക. 

ശുചിത്വം ശ്രദ്ധിക്കുക 

മത ഗ്രന്ഥങ്ങൾ അനുസരിച്ച്, ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന വീടുകളിൽ മാത്രമേ ലക്ഷ്മി ദേവി വസിക്കുകയുള്ളൂ. ശുചിത്വമില്ലാത്ത വീടുകളിൽ ലക്ഷ്മി ദേവി ഒരിക്കലും വസിക്കാറില്ല. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, വീടിന്‍റെ വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക.

മലിനമായ പാത്രങ്ങൾ അതേപടി ഉപേക്ഷിക്കരുത് 

പലപ്പോഴും ആളുകൾ വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ അടുക്കളയിൽ ഉപേക്ഷിക്കുന്നു. ഈ ശീലങ്ങൾ ശരിയല്ല. ഇതുമൂലം വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. അടുക്കളയിൽ ഇത്തരം മലിനമായ പാത്രങ്ങൾ ഉപേക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.  
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News