Money Tips: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി വേണോ? ഈ ശീലങ്ങൾ ഉപേക്ഷിക്കൂ

സൂര്യദേവന് ജലം സമർപ്പിക്കുന്നത്, തുളസി ചെടിയെ ആരാധിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം നേടാനാകും.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 03:41 PM IST
  • വീട് എപ്പോഴും വൃത്തിയായിരിക്കണം.
  • ശുചിത്വം ഇല്ലാത്ത വീടുകളിൽ ലക്ഷ്മി ദേവി ഒരിക്കലും വസിക്കില്ലെന്ന് പറയപ്പെടുന്നു.
  • അതുകൊണ്ട് തന്നെ വീടിനുള്ളിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കണം.
Money Tips: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി വേണോ? ഈ ശീലങ്ങൾ ഉപേക്ഷിക്കൂ

ഒരു വ്യക്തിയുടെ ചില മോശം ശീലങ്ങൾ വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്ന് പറയപ്പെടുന്നു. ഈ ശീലങ്ങൾ കാരണം ലക്ഷ്മീ ദേവി കോപിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത്. എങ്കിൽ നിങ്ങളുടെ ചില ശീലങ്ങൾ ആകാം അതിന് കാരണം. നമുക്കിടയിലുള്ള ചില മോശം ശീലങ്ങലാണ് പലപ്പോഴും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത്. ഈ ദുശ്ശീലങ്ങൾ കാരണം ലക്ഷ്മീദേവി കോപിക്കുകയും അത്തരക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നേരിടേണ്ടിവരികയും ചെയ്യുന്നു. അത്തരം ശീലങ്ങൾ ഉപേക്ഷിച്ച് നല്ല കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം.

വൈകുവോളം ഉറങ്ങരുത്: നേരം വെളുത്താലും ഉറക്കം ഉണരാത്ത ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. ചിലപ്പോൾ രാത്രി മുഴുവനുള്ള ജോലി കൊണ്ടൊക്കെയാകാം പലരും ഉച്ച വരെയൊക്കെ കിടന്നുറങ്ങുന്നത്. എന്നാൽ അങ്ങനെയുള്ളവരുള്ള വീടും ഉറങ്ങി പോകുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്മീ ദേവി ഇത്തരക്കാരോട് കോപിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടാണ് അതിരാവിലെ എഴുന്നേൽക്കാൻ ശ്രമിക്കുകയും കുളികഴിഞ്ഞ് എല്ലാ ദേവീദേവന്മാരെയും ആരാധിക്കുകയും ചെയ്യണമെന്ന് പറയാറുള്ളത്. ഇത് ചെയ്യുന്നതിലൂടെ, ലക്ഷ്മീ ദേവി പ്രസാദിക്കുകയും അനുഗ്രഹങ്ങൾനൽകുകയും ചെയ്യും.

വീട് എപ്പോഴും വൃത്തിയായിരിക്കണം. ശുചിത്വം ഇല്ലാത്ത വീടുകളിൽ ലക്ഷ്മി ദേവി ഒരിക്കലും വസിക്കില്ലെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ വീടിനുള്ളിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ വൃത്തിയിൽ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: Mars - Venus Transit: ഈ ​ഗ്രഹങ്ങളുടെ ചലനത്തിൽ മാറ്റം, ഓ​ഗസ്റ്റ് 18 വളരെ പ്രധാനം; 12 രാശികൾക്കും എങ്ങനെ?

രാത്രി അത്താഴത്തിന് ശേഷം പാത്രങ്ങൾ കഴുകാതെ വയ്ക്കരുത്. കഴിച്ച കഴിഞ്ഞ ഉടൻ തന്നെ അവ വൃത്തിയാക്കുക. രാത്രിയിൽ അടുക്കളയിൽ പാത്രങ്ങൾ വെച്ചാൽ ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹം ഉണ്ടാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

വീട്ടിലെ സാമ്പത്തിക പ്രതിസന്ധികൾ അകറ്റാൻ, കനകധാര സ്തോത്രം പാരായണം ചെയ്യാം. ദിവസവും ഇത് പാരായണം ചെയ്യുന്നതിലൂടെ ധനലാഭം ഉണ്ടാകും പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും  കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്തോത്രജപം.

ജ്യോതിഷ പ്രകാരം, സന്തോഷത്തിനും, ഭാഗ്യത്തിനും, സമ്പത്തിനും, തുളസി ചെടിയിൽ ദിവസവും വെള്ളം സമർപ്പിച്ച് തുളസി ചുവട്ടിൽ നെയ്യ് വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്താൽ വീട്ടിൽ പണത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് വിശ്വാസം.

സൂര്യദേവന് ജലം അർപ്പിക്കുക: എവിടെയെങ്കിലും മുടങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കാൻ ദിവസവും സൂര്യദേവന് വെള്ളവും ചെമ്പരത്തിപ്പൂവും സമർപ്പിക്കുക. ഇതിലൂടെ പണം സമ്പാദിക്കുന്നതിന് ധാരാളം അവസരങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News