പത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍, ക്ഷേത്രം മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല.
മീനമാസം ഒന്നാം തീയതി ദിവസമായ നാളെ മാർച്ച് 15 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തും നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.
പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. പൈങ്കുനി ഉത്രം ഉല്‍സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26 ന് തുറന്ന്. 7 ന് തിരുവുത്സവം കൊടിയേറും. ഏപ്രിൽ 5ന് പൈങ്കുനി ഉതം ആറാട്ടോടെ തിരുവുത്സവം കൊടിയിറങ്ങും. അന്നേ ദിവസം രാത്രി പത്തിന് ഹരിവരാസനം പാടി നട അടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...