പത്തനംതിട്ട: ശബരിമല ശ്രീകോവിലിനുള്ളിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ്.യഥാർത്ഥത്തിൽ ശ്രീകോവിലിന് മുൻവശത്തെ കോടിക്കഴുക്കോലിൻറെ ഭാഗത്താണ് ചെറിയ ഒരു ചോർച്ച കണ്ടെത്തിയത്. ഭിത്തിയിൽ ഒരു ചെറിയ നനവ് അനുഭവപ്പെട്ടതാണ് വലിയ വാർത്ത ആയി വന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു.
ചോർച്ച അടുത്ത മാസ പൂജക്ക് മുൻപായി സമ്പുർണ്ണമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശ്രീകോവിലിനുള്ളിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് തന്ത്രി തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1997 ൽ ആണ് ശ്രീകോവിൽ സ്വർണ്ണം പൊതിയുന്നത്.ആദ്യം പലക . അതിന് മുകളിൽ ചെമ്പ് പലകകൾ, അതിനും മുകളിലാണ് 30 സെൻ്റീമീറ്റർ നീളവും വീതിയുമുള്ള സ്വർണ്ണ പാളികൾ വച്ചിരിക്കുന്നത്. ഇവ കൂടാതെ ഒരു കോൺക്രീറ്റ് പാളി കൂടി ഉണ്ടെന്നും അതിനാൽ ഒരു കാരണവശാലും ശ്രീകോവിലിനുള്ളിൽ ചോർച്ച ഉണ്ടാവില്ല-
ALSO READ: Krishna Janmashtami 2022: സർവൈശ്വര്യപൂർണമായ ശ്രീകൃഷ്ണ ജന്മാഷ്ടമി; തീയതിയും പൂജാവിധികളും അറിയാം
സ്വർണ്ണ പാളികളുടെ വിടവ് നികത്താൻ ഉപയോഗിച്ച സിൽക്കോണിൻ്റെ ശേഷി നഷ്ടപ്പെട്ടതാണ് ചെറിയ ചോർച്ചക്ക് കാരണം. സ്വർണ്ണ പാളികൾ സ്ഥാപിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന പലകയിലെ ആണികൾ നീക്കം ചെയ്തതിൻ്റെ ദ്വാരങ്ങൾ അവശേഷിക്കുന്നുണ്ട്. ഇവയിലുടെ ചോർച്ച ഉണ്ടാകാം എന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതു കുടി പരിഗണിച്ച് പുതിയ ജെൽ പായ്ക്കുകൾ സ്ഥാപിച്ചും ആവശ്യമായ ആണികൾ സ്ഥാപിച്ചും സമ്പൂർണ്ണമായി ചോർച്ച രഹിതമാക്കും. ഇതിനായുള്ള ജോലികൾ ഈ മാസം 22 ന് ആരംഭിച്ച് അടുത്ത മാസ പൂജക്ക് നട തുറക്കും മുൻപായി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...