Shani Jayanti 2024: ശനി ജയന്തി തീയതി, സമയം, പൂജാവിധി.. തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

പഞ്ചാം​ഗം അനുസരിച്ച് ജൂൺ 6ന് ആണ് ശനി ജയന്തി. ഈ വിശേഷ ദിനത്തിൽ ശനിദേവനെ ആരാധിക്കുന്നതിലൂടെ ശനിദോഷത്തിൽ നിന്ന് മുക്തി നേടാം.  

Written by - Zee Malayalam News Desk | Last Updated : May 21, 2024, 11:28 PM IST
  • ഈ വർഷം ജൂൺ 6 നാണ് ശനി ജയന്തി.
  • ഈ ദിവസം ആചാരപ്രകാരം ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുകയും ശനിദശയും മറ്റും മാറിക്കിട്ടുമെന്നുമാണ് വിശ്വാസം.
Shani Jayanti 2024: ശനി ജയന്തി തീയതി, സമയം, പൂജാവിധി.. തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

ശനിയുടെ കോപത്തിൽ നിന്ന് മുക്തി നേടാൻ ശുഭകരമായ ദിവസമാണ് ശനി ജയന്തി. എല്ലാ വർഷവും ജ്യേഷ്ഠ അമാവാസി നാളിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 6 നാണ് ശനി ജയന്തി. ഈ ദിവസം ആചാരപ്രകാരം ശനിദേവനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുകയും ശനിദശയും മറ്റും മാറിക്കിട്ടുമെന്നുമാണ് വിശ്വാസം. ശനി ജയന്തിയുടെ ശുഭമുഹൂർത്തം, പൂജാ രീതി, തുടങ്ങിയവ അറിയാം...

തീയതി, സമയം
പഞ്ചാംഗം അനുസരിച്ച് ഈ വർഷത്തെ ജ്യേഷ്ഠ മാസത്തിലെ അമാവാസി തിഥി ജൂൺ 5 ന് രാത്രി 07:58 ന് ആരംഭിച്ച് ജൂൺ 6 ന് വൈകുന്നേരം 06:07 ന് അവസാനിക്കും. അതിനാൽ ജൂൺ ആറിന് ശനി ജയന്തി ആഘോഷിക്കും.

പൂജാദ്രവ്യം: ശനിദേവൻ്റെ വിഗ്രഹം, കറുപ്പ് അല്ലെങ്കിൽ നീല വസ്ത്രങ്ങൾ, നീല പൂക്കൾ, കടുകെണ്ണ, കർപ്പൂരം, വെറ്റില, ദക്ഷിണ, ധൂപം, വിളക്ക്, ചന്ദനം, അക്ഷതം, ഗംഗാജലം, പഴങ്ങൾ, മധുരപലഹാരങ്ങൾ ഉൾപ്പെടെ എല്ലാ പൂജാ സാമഗ്രികളും കരുതണം.

ആരാധനാ രീതി:
ശനി ജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിക്കുക. 
ശനി ദേവൻ്റെ വിഗ്രഹം സ്ഥാപിക്കുക.
പിന്നീട് ദേവന് പഴങ്ങൾ, പുഷ്പങ്ങൾ, ധൂപം, നിവേദ്യം എന്നിവ സമർപ്പിക്കുക.
ഈ ദിവസം ദാനധര്‍മ്മങ്ങളും മറ്റും ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News