Solar Eclipse 2023: സൂര്യഗ്രഹണശേഷം ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം പ്രകാശിക്കും, വിജയം ഉറപ്പ്

Solar Eclipse 2023:  ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്.  അതായത്, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുപോലും നിഷിദ്ധമാണ്.   

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 07:07 PM IST
  • ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന് അമാവാസി നാളില്‍ സംഭവിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല.
Solar Eclipse 2023: സൂര്യഗ്രഹണശേഷം ഇക്കാര്യങ്ങള്‍ ചെയ്‌താല്‍ ഭാഗ്യം പ്രകാശിക്കും, വിജയം ഉറപ്പ്

Surya Grahan 2023: ശാസ്ത്രത്തിൽ സൂര്യഗ്രഹണം ചന്ദ്ര ഗ്രഹണം എന്നിവ ഒരു ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഹൈന്ദവ വിശ്വാസത്തിലും ജ്യോതിഷത്തിലും ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ട്.  അതായത്, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണ കാലത്ത് ആരും മംഗള കർമ്മങ്ങൾ ചെയ്യാറില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുപോലും നിഷിദ്ധമാണ്.   

Also Read:  Mars Transit 2023: സ്ഥലം ഒരുക്കിക്കോളൂ, ചൊവ്വ സംക്രമണം ഈ രാശിക്കാരുടെ മേല്‍ പണമഴ പെയ്യിക്കും!!
 
ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം  ഒക്ടോബർ 14-ന് അമാവാസി നാളില്‍ സംഭവിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യന്‍ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാത്രി  8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ആഫ്രിക്കയുടെ പടിഞ്ഞാറൻ ഭാഗം, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അറ്റ്ലാന്റിക്, പസഫിക് സമുദ്രം, ആർട്ടിക് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും.

Alo Read:  Lord Ganesha Favourite Zodiac Signs: ഇവര്‍ ഗണപതിയുടെ പ്രിയപ്പെട്ട രാശിക്കാര്‍, ഭാഗ്യവുംസമ്പത്തും അനുഗ്രഹവും എന്നും ഒപ്പം 

ഇന്ത്യയില്‍ ദൃശ്യമാകില്ല എങ്കിലും സൂര്യ  ഗ്രഹണ ദിവസം ചില കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ ശുഭകരമായി കണക്കപ്പെടുന്നു.

അതായത്, ജോലിയിൽ പുരോഗതിക്കായി, സൂര്യഗ്രഹണത്തിനുശേഷം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച്  സൂര്യദേവനെ ധ്യാനിയ്ക്കുക, ശേഷം, ഗോതമ്പ്, ശർക്കര, ചുവന്ന തുണി, ചെമ്പ് മുതലായവ ദാനം ചെയ്യുക. 

സൂര്യഗ്രഹണത്തിനുശേഷം സൂര്യദേവനെ ആരാധിക്കുകയും മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നത് തൊഴിൽരംഗത്ത് പുരോഗതി നൽകുന്നു. ഇതോടൊപ്പം ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നതും ഉത്തമമാണ്. 
 
സൂര്യഗ്രഹണം അവസാനിച്ചതിന് ശേഷം ശ്രീ സൂര്യാഷ്ടകം ചൊല്ലുക. ഇത് രോഗങ്ങളിൽ നിന്നും ഗ്രഹദോഷങ്ങളിൽ നിന്നും മോചനം നൽകുന്നു. സൂര്യ ചാലിസ പാരായണം ചെയ്യുന്നതിലൂടെ ഭാഗ്യത്തിന്‍റെ വാതിലുകളും തുറക്കുന്നു.

സൂര്യദോഷം മാറാന്‍ ൻ ഗ്രഹണാനന്തരം ഗോതമ്പ്, ചുവന്ന ചന്ദനം, ശർക്കര, ചുവന്ന പൂക്കൾ മുതലായവ ദാനം ചെയ്യുക.

സൂര്യഗ്രഹണത്തിനുശേഷം സൂര്യകാന്തി ചെടി നട്ടുപിടിപ്പിച്ച് വളര്‍ത്തുന്നത് സൂര്യദോഷം ഇല്ലാതാകാന്‍ സഹായിയ്ക്കും 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News