Sun Transit: ഇന്ന് വൻമാറ്റങ്ങൾക്ക് തുടക്കം.. ഏതൊക്കെ രാശിക്കാർ ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തിളങ്ങും!

Sun Transit in Libra 2022: ഇന്ന് അതായത് ഒക്ടോബർ 17 തിങ്കളാഴ്ച, ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി. വരുന്ന ഒരു മാസം സൂര്യൻ തുലാം രാശിയിൽ തുടരും.  സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശികളെയും ബാധിക്കും.

Written by - Ajitha Kumari | Last Updated : Oct 17, 2022, 09:05 AM IST
  • ഇന്ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി
  • വരുന്ന ഒരു മാസം സൂര്യൻ തുലാം രാശിയിൽ തുടരും
  • സൂര്യൻ കന്നിരാശി വിട്ടാണ് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നത്
Sun Transit: ഇന്ന് വൻമാറ്റങ്ങൾക്ക് തുടക്കം..  ഏതൊക്കെ രാശിക്കാർ ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തിളങ്ങും!

Surya Rashi Parivartan 2022:  ജ്യോതിഷ പ്രകാരം ഇന്ന് 2022 ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുകയാണ്. സൂര്യൻ കന്നിരാശി വിട്ടാണ് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഒരു മാസം അതായത് നവംബർ 16 വരെ സൂര്യൻ ഇവിടെ തുടരും. സൂര്യ സംക്രമണം ഏതൊക്കെ രാശിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നമുക്ക് നോക്കാം.

Also Read: Shukra Rashi Parivartan 2022: ദീപാവലിക്ക് മുന്നേ ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും!

മേടം (Aries):  ഈ സമയം മേട രാശിക്കാർക്ക് ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഇണയുമായി തർക്കമുണ്ടാകാം. സംസാരം ശ്രദ്ധിക്കുക.  ബിസിനസ് ഡീൽ പേപ്പറുകളിൽ വായിച്ച ശേഷം മാത്രം ഒപ്പിടുക.

ഇടവം (Taurus):   ഈ സമയം ഇടവ രാശിക്കാരുടെ കുടുംബജീവിതം മികച്ചതായിരിക്കും. ബിസിനസ്സിൽ ലാഭത്തിന് അവസരമുണ്ടാകും. എതിരാളികളുടെ മേൽ വിജയം ഉണ്ടാകും. പുതിയ ജോലി ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം (Gemini):  ഈ സമയം മിഥുന രാശിക്കാരിൽ ദേഷ്യം വർദ്ധിക്കും. കൃത്യസമയത്ത് പണി പൂർത്തിയാകില്ല. കഠിനാധ്വാനത്തിന് ശേഷവും നിങ്ങൾക്ക് ആവശ്യമുള്ള ഫലം ലഭിക്കില്ല. കരിയർ ബുദ്ധിമുട്ടായിരിക്കും. ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും.

കർക്കടകം (Cancer): സംസാരത്തിലെ കഠിനത വിവാദങ്ങൾക്ക് കാരണമാകും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാത്തതിനാൽ നിങ്ങൾക്ക് ദേഷ്യം വരും. അമ്മയുമായി തർക്കമുണ്ടാകാം. മുതിർന്നവരുടെ ഉപദേശം കൂടാതെ പുതിയ തീരുമാനങ്ങൾ എടുക്കരുത്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ 

ചിങ്ങം (Leo):  ഈ ഒരു മാസം ചിന്തകൾ രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിന് നല്ലതായിരിക്കും. എല്ലാ ജോലികളും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ ചെയ്യും. വീട്ടിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ആരോഗ്യം നല്ലതായിരിക്കും. പിതാവിന്റെ പിന്തുണ ലഭിക്കും.

കന്നി (Virgo):  ഈ സമയം ഇവർ ജോലിസ്ഥലത്ത് ക്ഷമയോടെയിരിക്കുക, ആരോടും തർക്കിക്കരുത്. ചെലവുകൾ നിരീക്ഷിക്കുക അല്ലെങ്കിൽ ബജറ്റ് മോശമായേക്കാം. അപകടത്തിന് സാധ്യത.  നിക്ഷേപം നടത്തുന്നതിന് മുൻപ് ഉപദേശം സ്വീകരിക്കുക.

തുലാം (Libra): തൊഴിൽരംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും. ആത്മവിശ്വാസക്കുറവ് ഉണ്ടാകാം. മനസ്സ് അസ്വസ്ഥമാകും. വീട്ടിലെ അംഗങ്ങളോട് അനാവശ്യമായി ദേഷ്യപ്പെടരുത്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം.

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് ഈ സമയം ജോലിസ്ഥലത്ത് ജോലികൾ കാര്യമായി നടക്കില്ല എന്നാലും നിരാശപ്പെടരുത്. തിടുക്കത്തിൽ തീരുമാനം എടുക്കരുത്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.

ധനു (Sagittarius):  ധനു രാശിക്കാർക്ക് ഈ സമയം വളരെ നല്ലതാണ്. കരിയറിൽ വലിയ പുരോഗതി ഉണ്ടാകും. മേലധികാരിയുടെ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റം നൽകാം. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും.

മകരം (Capricorn): സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ മാറും. വ്യവസായികൾക്കും നേട്ടമുണ്ടാകും. വീട്ടിൽ സന്തോഷം ഉണ്ടാകും.

കുംഭം (Aquarius): വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്തും ബുദ്ധിമുട്ടുകൾ ഉണ്ടാകാം. യാത്ര ഒഴിവാക്കുക. പുതിയ ജോലി ആരംഭിക്കരുത്. തർക്കങ്ങൾ ഒഴിവാക്കുക.

മീനം (Pisces)ൽ: ഈ മാസം കരിയറിന് വളരെ നല്ലതായിരിക്കും. ജോലി ചെയ്യാൻ തോന്നുന്നില്ലെങ്കിലും ക്ഷമയോടെ പരിശ്രമിക്കുക. ശത്രുക്കളെ സൂക്ഷിക്കുക. നിക്ഷേപത്തിന് നല്ല സമയം.  എന്നാൽ ആരിൽ നിന്നും കടം വാങ്ങരുത്. വിവേകത്തോടെ സംസാരിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News