എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലത്തിന് ശേഷം രാശികളും നക്ഷത്രങ്ങളും മാറുന്നു. മേടം മുതൽ മീനം വരെയുള്ള 12 രാശികളിലും ഇതിന്റെ ശുഭകരവും അശുഭകരവുമായ ഫലങ്ങൾ ലഭിക്കും. ജ്യോതിഷ പ്രകാരം ഈ ജൂൺ മാസം വളരെ പ്രാധാന്യം ഉള്ള മാസമാണ്. സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ, ശനി എന്നീ ഗ്രഹങ്ങൾ അവയുടെ ചലനം മാറുകയാണ്. ജൂൺ 12-ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. തുടർന്ന് ജൂൺ 14ന് ബുധനും മിഥുന രാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ സംക്രമിക്കും.
ജൂൺ മാസത്തിൽ മിഥുന രാശിയിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനം സംഭവിക്കുകയാണ്. അതേസമയം ജൂൺ 30ന് കുംഭ രാശിയിൽ ശനി വിപരീതദിശയിൽ നീങ്ങും. ഈ ഗ്രഹങ്ങളുടെ ചലനത്തിൽ ഉണ്ടാകുന്ന മാറ്റം ചില രാശികൾക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ജൂൺ മാസത്തിലെ ഭാഗ്യ രാശികളെ കുറിച്ച് നോക്കാം...
മേടം: ജൂൺ മാസത്തിൽ 5 വലിയ ഗ്രഹങ്ങളുടെ ചലനം മാറുകയാണ്. ഇത് മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാക്കാൻ സാധിക്കും. തൊഴിലിൽ പുരോഗതിയുണ്ടാകും. നിയമപരമായ കാര്യങ്ങളിൽ വിജയം ഉണ്ടാകും. മുൻപ് നടത്തിയിട്ടുള്ള നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. എന്നാൽ ഈ മാസം ഓഹരി വിപണിയിലോ റിയൽ എസ്റ്റേറ്റിലോ നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
Also Read: Lord Shani: ജൂണിലെ ഈ രണ്ട് ദിവസങ്ങൾ നിർണായകം; ശനി ദേവൻ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും
മിഥുനം: മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങളാണ് ലഭിക്കുക. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനമാനങ്ങൾ വർധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സമ്പത്ത് വർധിക്കും. ജോലി ചെയ്യുന്ന പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ വീടോ വാഹനമോ വാങ്ങിയേക്കും.
കന്നി: ജൂൺ മാസത്തിൽ കന്നി രാശിക്കാർക്ക് ഭാഗ്യം അനുകൂലമാകും. വരുമാനത്തിൽ വർധനവുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ്സിൽ വലിയ നേട്ടം കൈവരിക്കും. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. എല്ലാ മേഖലയിലും വലിയ വിജയം ലഭിക്കും. അപ്രതീക്ഷിതമായ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.
കുംഭം: കുംഭം രാശിക്കാർക്ക് ജൂൺ മാസത്തിൽ ശനിദേവൻ്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. തൊഴിലിലെ തടസ്സങ്ങൾ നീങ്ങും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. കടബാധ്യതയെല്ലാം ഒഴിയും. പുതിയ ജോലി ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽരംഗത്ത് ഉയർച്ചയ്ക്ക് ധാരാളം അവസരങ്ങൾ വന്നുചേരും. ആഗ്രഹിച്ച ഫലം ലഭിക്കും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും നീങ്ങും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.