Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ വ്യാഴാഴ്ച വ്രതം, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 02:44 PM IST
  • മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.
Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ വ്യാഴാഴ്ച വ്രതം, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ വ്യാഴാഴ്ച വ്രതം, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

Thursday Fast: ഹൈന്ദവ  വിശ്വാസത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച്  വ്യാഴാഴ്ച വിഷ്ണുദേവനെയാണ് ആരാധിക്കുന്നത്. ഈ ദിവസം മഹാവിഷ്ണുവിനെ പൂജിച്ചാൽ ജീവിതത്തിൽ വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമെന്നാണ് വിശ്വാസം.

Also Read:  Chaturmas Horoscope 2022: ജൂലൈ 10 മുതല്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ചാതുർമാസത്തിൽ ഇവര്‍ക്ക് ലഭിക്കും വന്‍ നേട്ടങ്ങള്‍

മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.  മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കും.  

മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താന്‍ വ്യാഴാഴ്ച വ്രതം അനുഷ്ടിക്കാം. ഈ വ്രതം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു. എന്നാല്‍, വ്രതം അനുഷ്ടിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

Also Read:  Thursday Tips: സമ്പത്തും സമൃദ്ധിയും ലഭിക്കാന്‍ വ്യാഴാഴ്ച്ച  ഇക്കാര്യങ്ങള്‍ ചെയ്യൂ, പണത്തിന് യതൊരു കുറവും വരില്ല

വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും അതോടൊപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി 
നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.  

നിങ്ങൾ ആദ്യമായി വ്രതമനുഷ്ഠിക്കുകയാണെങ്കിൽ, എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഉപവസിക്കണം. 

വാഴപ്പഴം കഴിക്കാൻ മറക്കരുത്

നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ  പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. 

മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക

നിങ്ങൾ വ്യാഴാഴ്ച  വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യണം  എന്ന കാര്യം ഓർമ്മിക്കുക. അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.

അരിയാഹാരം കഴിയ്ക്കരുത്  

വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News