വാസ്തു ശാസ്ത്രപ്രകാരം വീടിന്റെ തെക്ക് ഭാഗത്ത് പൂജ മുറിയോ, ദൈവാരാധനായോ പാടില്ല. ഇത് ധനനഷ്ടത്തിന് കാരണമാകും. വാസ്തു ശാസ്ത്രം അനുസരിച്ച് ഒരു വീട്ടിൽ പൂജാമുറിക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് വീടിന്റെ ബ്രഹ്മ സ്ഥാനത്ത്, അതായിത് മധ്യ ഭാഗത്ത് ദൈവാരാധന നടത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ അഭിവൃത്തി കൊണ്ട് വരും. അത്പോലെ തന്നെ വടക്ക് കിഴക്ക് ഈശാനകോണും പൂജാമുറി നിർമ്മിക്കാൻ ഉത്തമമായ സ്ഥാനമാണ്.
അത് പോലെ വീട് ക്രമീകരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. വീട് പണിയുമ്പോൾ വീടിന്റെ മൂലകളിൽ കൃത്യമായി പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടിന്റെ മൂലകൾ ഇരുളടഞ്ഞ് കിടന്നാൽ വീട്ടിൽ താമസിക്കുന്നവർക്ക് ജീവിതത്തിൽ ഉന്നമനം ഉണ്ടാകില്ലെന്നാണ് വിശ്വാസം. അത്പോലെ തന്നെ പൂജമുറിക്ക് അരികിലായി കിടപ്പുമുറിയോ, കുളിമുറിയോ, കക്കൂസോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.
ALSO READ: Rahu Transit 2022: 18 വർഷത്തിനു ശേഷം രാഹു രാശിമാറുന്നു; ഈ 3 രാശിക്കാർ സൂക്ഷിക്കുക!
വീട്ടിൽ കസേര, മേശ തുടങ്ങിയ വീട്ടുപകരണങ്ങൾ ക്രമീകരിക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. എപ്പോഴും കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായി മാത്രമേ വീട്ടുപകരണങ്ങൾ ഇടാൻ പാടുള്ളൂ. കിഴക്ക്. വടക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് അഭിമുഖമായി ഉള്ള വീടുകളാണ് എപ്പോഴും താമസിക്കാൻ തെരഞ്ഞെടുക്കേണ്ടത്. വീട്ടിലെ കിണറിന്റെ സ്ഥാനം ഇപ്പോഴും വടക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്ത് ആയിരിക്കണം.
വീടിന്റെ തെക്ക് ഭാഗം ഇപ്പോഴും പിതൃക്കൾ കുടിയിരിക്കുന്ന സ്ഥലമായി ആണ് കണക്കാക്കപ്പെടുന്നത്. ഈ ഭാഗം ഉപയോഗിക്കുന്ന കാര്യത്തിലും, വെക്കുന്ന വസ്തുക്കളിലും ശ്രദ്ധ നൽകിയില്ലെങ്കിൽ പിതൃ ദോഷം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിതൃ ദോഷം സന്തോഷം, ഐശ്വര്യം, സാമ്പത്തിക സ്ഥിതി, മാനം, വീടിന്റെ പുരോഗതി എന്നിവയെയൊക്കെ പ്രതികൂലമായി ബാധിക്കും. കൂടത്തെ തെക്ക് ഭാഗം യമ ദേവൻ കുടിയിരിക്കുന്ന ഭാഗമാണെന്നും വിശ്വാസം ഉണ്ട്.
വീടിന്റെ അടുക്കളയോ, സ്റ്റോർ റൂമോ ഒന്നും തെക്ക് ഭാഗത്ത് പണിയാൻ പാടില്ല. അത്പോലെ ഈ ഭാഗത്ത് ചെരുപ്പ് ഇടുന്നതും പിതൃ ദോഷത്തിന് കാരണമായേക്കും. ഈ ഭാഗത്ത് യന്ത്രങ്ങൾ വെക്കുന്നതും ഒഴിവാക്കണം ഇത് വീട്ടിലെ പോസിറ്റീവ് എനർജി നഷ്ടപ്പെടാൻ കാരണമാകും.
വാസ്തു ശാസ്ത്രത്തിൽ നിഷ്കർഷിച്ചിരിക്കുന്നതും ഇത് സംബന്ധിച്ച് ചില വിദഗ്ധരുടെ അനുമാനങ്ങളുമായി ബന്ധപ്പെടുത്തിയുമാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയമായ എന്ത് സാധുത എന്നത് ഒരു ചർച്ച വിഷയമാണ്. നാട്ടിൽ നില നിൽക്കുന്ന ചില വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.