ഒമ്പത് ദിവസങ്ങൾ ദുർഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ പൂജിച്ചും, ദേവിയോട് പ്രാർഥിച്ചുമാണ് നവരാത്രി ദിനങ്ങൾ ഓരോ വിശ്വാസിയും ആഘോഷിക്കുന്നത്. നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ ഈ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നവരാത്രി ആരംഭിക്കുന്നതിന് മുമ്പ് ഭക്തർ അവരവരുടെ വീടുകൾ വൃത്തിയാക്കും. വീട്ടിൽ ദേവി കടാക്ഷമുണ്ടാകുന്നതിന് വേണ്ടിയാണിത്. എന്നാൽ ഈ കാലയളവിൽ വാസ്തു പ്രകാരം വീട്ടിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. വീട്ടിൽ സന്തോഷവും ഐശ്വര്യവും തുടർച്ചയായി വർധിക്കും.
നവരാത്രിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തുക
1. വാസ്തു പ്രകാരം വടക്കുകിഴക്ക് ഭാഗത്താണ് ദേവന്മാർ കുടികൊള്ളുന്നത്. അതുകൊണ്ട് നവരാത്രി കാലത്ത് ദുർഗ്ഗാ ദേവിയുടെ വിഗ്രഹം ഈ ദിശയിൽ സ്ഥാപിക്കണം. ഇതിലൂടെ വീട്ടിൽ പോസിറ്റീവ് എനർജിയുണ്ടാകും.
2. ഈ ദിവസങ്ങളിൽ ദേവിയുടെ അനുഗ്രഹത്തിനായും അഭിവൃദ്ധിയും നന്മയും ഉണ്ടാകാനും ഭക്തർ അഖണ്ഡ ജ്യോതി തെളിയിക്കുന്നു. അഗ്നി മൂലകത്തിന്റെ പ്രതിനിധിയായ ആഗ്നേയ കോണിൽ അഖണ്ഡ ജ്യോതി തെളിയിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
3. സന്ധ്യാസമയത്ത് പൂജാസ്ഥലത്ത് നെയ്യ് വിളക്ക് കത്തിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ വീട്ടുകാർക്ക് എല്ലായിടത്തും പ്രശസ്തി ലഭിക്കുമെന്ന് വിശ്വാസമുണ്ട്.
4. നവരാത്രിക്കാലത്ത് ദുർഗാ ദേവിയെ ചന്ദന പലകയിൽ പ്രതിഷ്ഠിക്കുന്നത് വാസ്തുദോഷങ്ങളിൽ നിന്ന് മോചനം നൽകുന്നു. ചന്ദനം വളരെ ശുഭകരവും പോസിറ്റീവ് എനർജിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
5. നവരാത്രി കാലത്ത് ആരാധന നടത്തുമ്പോൾ, ഭക്തന്റെ മുഖം വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കണം. കിഴക്ക് ശക്തിയുടെയും ധീരതയുടെയും പ്രതീകമാണ്. കൂടാതെ ഈ ദിശയുടെ അധിപൻ സൂര്യദേവനാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ആരാധിക്കുന്നയാളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കുമെന്നാണ് വിശ്വാസം.
6. നവരാത്രി സമയത്ത് ദേവിയുടെ 9 അവതാരങ്ങൾക്ക് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ, റോളി, ചുവന്ന ചന്ദനം, കുങ്കുമം, ചുവന്ന സാരി, മുതലായവ സമർപ്പിക്കുക. പൂജാ മുറിയുടെ വാതിലുകളുടെ ഇരുവശത്തും കുങ്കുമം ഉപയോഗിച്ച് സ്വസ്തികകൾ ഉണ്ടാക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
7. വാസ്തുവിൽ ചുവപ്പ് നിറം ശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് റോളിയോ കുങ്കുമമോ തലയിൽ പുരട്ടുക.
8. നവരാത്രിയിലെ 9 ദിവസം വീടിന് പുറത്ത് ചുണ്ണാമ്പും മഞ്ഞളും കൊണ്ട് സ്വസ്തിക അടയാളം ഉണ്ടാക്കുക. ഇതുമൂലം ദേവി പ്രസാദിക്കുകയും ഭക്തന് സന്തോഷവും സമാധാനവും നൽകുകയും ചെയ്യുന്നു.
9. പൂജാ മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
10. നവരാത്രി സമയത്ത് പൂജാ മുറി കൃത്യമായ ദിശയിൽ ക്രമീകരിക്കണം. ആരാധനയുടെ പൂർണ്ണമായ ഫലം ലഭിക്കാനും ദേവിയുടെ അനുഗ്രഹത്തിനും അത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...