Weekly Horoscope: ജൂൺ 26 മുതൽ ജൂലൈ 02 വരെ ഈ രാശിക്കാര്‍ക്ക് എങ്ങനെ, അറിയാം

ഈ ആഴ്ച  വ്യാപാരികൾക്ക് പുതിയതായ് എന്തെങ്കിലും ചെയ്യാൻ  പറ്റിയ സമയമാണ്. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം.

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 01:31 PM IST
  • ഈ ആഴ്ച ധനു രാശിക്കാർക്ക് വളരെ പ്രധാനപ്പെട്ട ആഴ്ച
  • വിവാഹിതരുടെ ദാമ്പത്യ ജീവിതത്തിൽ ചില സമ്മർദ്ദങ്ങൾ കടന്നു കൂടിയേക്കാം
  • ലിയ നിക്ഷേപങ്ങളൊന്നും ഇപ്പോൾ പാടില്ല.
Weekly Horoscope: ജൂൺ 26  മുതൽ ജൂലൈ 02 വരെ ഈ രാശിക്കാര്‍ക്ക് എങ്ങനെ,  അറിയാം

തുലാം രാശി

തുലാം രാശിക്കാർക്ക് തങ്ങളുടെ പ്രണയ ജീവിതത്തിൽ പരസ്പര ഐക്യം ഇക്കാലയളവിൽ ഉണ്ടാകും. പക്ഷെ വിവാഹിതർക്ക് കുടുംബ ജീവിതത്തിൽ ചെറിയ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. ആഴ്ചയുടെ തുടക്കത്തിൽ യാത്രകൾ പരമാവധി ഒഴിവാക്കുക. പണത്തിന്റെ കാര്യത്തിലും ചില പ്രതിസന്ധികൾ ഉണ്ടായേക്കാം. ആഴ്ചയുടെ പകുതി നിങ്ങൾക്ക് അനുകൂലമായിരിക്കും.  ഇത് ജോലിയിൽ വിജയം നൽകും. 

ഈ ആഴ്ച  വ്യാപാരികൾക്ക് പുതിയതായ് എന്തെങ്കിലും ചെയ്യാൻ  പറ്റിയ സമയമാണ്. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാം. ജോലി ചെയ്യുന്നവർ മറ്റുള്ളവരുടെ കെണിയിൽ വീഴാതെ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക്  പഠനത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ഉന്നതവിദ്യാഭ്യാസരംഗത്തും വിജയം കൈവരിക്കും. ഈ സമയം നിങ്ങൾക്ക് ആരോഗ്യപരമായും നല്ലതായിരിക്കും. 

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് ഈ ആഴ്ച മികച്ച സമയമാണ്. ഭൂരിഭാഗം സമയവും നിങ്ങൾ സന്തോഷവാനായിരിക്കും കൂടാതെ നിങ്ങളുടെ ചുറ്റുമുള്ള ആളുകളെയും സന്തോഷത്തോടെ നിലനിർത്താൻ ശ്രമിക്കുക. ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്ന സമയമാണിത്. പരിശ്രമത്തിലൂടെ നിങ്ങളുടെ പ്രണയ ജീവിതം മനോഹരമാക്കാൻ നിങ്ങൾക്ക് കഴിയും.വിവാഹിതർക്കും മറ്റ് തർക്കങ്ങൾ ഒന്നുമില്ലാതെ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ പറ്റുന്ന സമയമാണിത്.

ജീവിത പങ്കാളിയെ കൂടുതൽ അടുത്തറിയാൻ നിങ്ങൾക്ക് കഴിയും. മനസ്സിലെ മറ്റ് പ്രശ്നങ്ങൾ അത് വഴി ഒഴിവാക്കാൻ കഴിയും. ചെറിയ തർക്കങ്ങൾ പലതും മാറുന്ന കാലഘട്ടം കൂടിയാണിത്.ഈ ആഴ്ച വ്യാപാരികൾക്കും ഏറ്റവും നല്ലസമയമാണ്.ഈ ആഴ്ച വ്യാപാരികൾക്ക് തങ്ങളുടെ പദ്ധതികൾ ഫലപ്രദമാകും, അതുവഴി നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. 

വിദ്യാർത്ഥികൾ  നിങ്ങളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. നിങ്ങളുടെ ആരോഗ്യവും മികച്ച രീതിയിൽ തുടരും. ആഴ്ചയുടെ തുടക്കവും അവസാനവും യാത്രയ്ക്ക് അനുകൂലമായിരിക്കും.

ധനു രാശി

ഈ ആഴ്ച ധനു രാശിക്കാർക്ക് വളരെ പ്രധാനപ്പെട്ട ആഴ്ചയാണ്. വിവാഹിതരുടെ ദാമ്പത്യ ജീവിതത്തിൽ ചില സമ്മർദ്ദങ്ങൾ കടന്നു കൂടിയേക്കാം. പ്രശ്നങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ശ്രമിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ജോലിയിൽ നിങ്ങൾ ശരിയായി ശ്രദ്ധാലുവായിരിക്കണം. വലിയ നിക്ഷേപങ്ങളൊന്നും ഇപ്പോൾ പാടില്ല. 

വ്യാപാരികൾക്ക് ഈ ആഴ്ച നല്ലതായിരിക്കും. സർക്കാരിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കുന്ന സമയമാണ്.തൊഴിൽ ചെയ്യുന്നവർക്ക് ആഴ്ച നല്ലതായിരിക്കും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമായിരിക്കും.പഠനം നിങ്ങൾ ആസ്വദിക്കും. ആരോഗ്യത്തെക്കുറിച്ച് പൂർണ്ണമായി ശ്രദ്ധിക്കേണ്ട സമയമാണ്. ആഴ്ചയിലെ അവസാന ദിവസം യാത്രാ ആവശ്യങ്ങൾക്ക് അനുകൂലമായിരിക്കും.

Trending News