7th Pay Commission: ഒക്ടോബറിലെ ശമ്പളം കേന്ദ്ര ജീവനക്കാർക്ക് എത്ര ലഭിക്കും? ക്ഷാമബത്ത കുടിശ്ശിക ലഭിക്കുമോ?

ഡിഎ 4 ശതമാനം കൂട്ടിയാൽ അത് 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരും. എന്നാൽ, സർക്കാർ ഡിഎ 3 ശതമാനം വർധിപ്പിച്ച് 45 ശതമാനമാക്കി ഉയർത്താനാണ് സാധ്യത

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 12:15 PM IST
  • ഡിഎ 4 ശതമാനം കൂട്ടിയാൽ അത് 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരും
  • സർക്കാർ ഡിഎ 3 ശതമാനം വർധിപ്പിച്ച് 45 ശതമാനമാക്കി ഉയർത്താനാണ് സാധ്യ
  • ഈ പ്രഖ്യാപനം 47 ലക്ഷം ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും
7th Pay Commission: ഒക്ടോബറിലെ ശമ്പളം കേന്ദ്ര ജീവനക്കാർക്ക് എത്ര ലഭിക്കും? ക്ഷാമബത്ത കുടിശ്ശിക ലഭിക്കുമോ?

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിയർനസ് അലവൻസും (ഡിഎ) പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫ്  വർദ്ധനയും ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ദസറയോടെ ഡിഎ വർദ്ധന പ്രഖ്യാപിക്കുമെന്നാണ് സൂചന. ദീപാവലിക്ക് മുമ്പ്, ഒക്ടോബറിലെ ശമ്പളത്തിൽ നിങ്ങൾക്ക് വർദ്ധിപ്പിച്ച ഡിഎ ലഭിക്കും. ഡിഎയിൽ 4 ശതമാനം വർദ്ധന പ്രഖ്യാപിച്ചേക്കാം. ഇതിൽ അന്തിമ തീരുമാനം സർക്കാരിൻറെയാണ്.

ഡിഎ 4 ശതമാനം കൂട്ടിയാൽ അത് 42 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ഉയരും. എന്നാൽ, സർക്കാർ ഡിഎ 3 ശതമാനം വർധിപ്പിച്ച് 45 ശതമാനമാക്കി ഉയർത്താനാണ് സാധ്യത. ഈ വർദ്ധനവ് 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ജീവനക്കാർക്ക് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള 3 മാസത്തെ ഡിഎ കുടിശ്ശിക ലഭിക്കും. ഈ പ്രഖ്യാപനം 47 ലക്ഷം ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും.

ഒക്ടോബറിൽ ശമ്പളത്തിൽ ഇത്രയും വർധന

സർക്കാർ 4 ശതമാനം ഡിഎ വർധിപ്പിച്ചാൽ ശമ്പളം എത്ര വർദ്ധിക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ഇങ്ങനെ വന്നാൽ അത് എത്ര രൂപയാകുമെന്ന് നോക്കാം. ഒരു ജീവനക്കാരന്റെ ശമ്പളം പ്രതിമാസം 50,000 രൂപയും അടിസ്ഥാന ശമ്പളം 15,000 രൂപയുമാണെങ്കിൽ. നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 42 ശതമാനം എന്ന കണക്കിൽ 6,300 രൂപയാണ് ഡിഎയായി ലഭിക്കുന്നത്. ഡിഎയിൽ 4 ശതമാനം വർധനയുണ്ടെങ്കിൽ, ശമ്പളത്തിൽ ഡിഎ  6,900 രൂപയാകും. അതായത് ശമ്പളത്തിൽ 600 രൂപ കൂടി വർധിക്കും. ഒരാളുടെ ശമ്പളം പ്രതിമാസം 50,000 രൂപയും അടിസ്ഥാന ശമ്പളം 15,000 രൂപയുമാണെങ്കിൽ, ശമ്പളത്തിൽ പ്രതിമാസം 600 രൂപയായിരിക്കും വർധിക്കുന്നത്.

ജൂലൈ ഒന്നു മുതൽ വർധന

വർധിപ്പിച്ച DA ജൂലൈ 1 മുതൽ ലഭ്യമാകും.ശമ്പളത്തിൽ പ്രതിമാസം 600 രൂപ വർധിച്ചാൽ 3 മാസത്തെ DA കുടിശ്ശിക അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ക്ഷാമബത്തയും ശമ്പളത്തിൽ ലഭിക്കും. അതായത് ഒക്‌ടോബറിലെ ഡിഎ ശമ്പളത്തോടൊപ്പം ചേർത്താൽ ഒക്‌ടോബർ മാസത്തെ ശമ്പളം 2400 രൂപയാകും. ദീപാവലിക്ക് മുമ്പ് ജീവനക്കാർക്ക് ഡിഎയുടെ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News