സർക്കാരിൻറെ ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപം എപ്പോഴും ലാഭകരമായ ഇടപാടായി കണക്കാക്കുന്നു. പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയാണിത്. ഈ സ്കീമുകൾ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടിയുള്ളതാണ്, ഇത് നികുതി ആനുകൂല്യങ്ങൾ മുതൽ ഗ്യാരണ്ടീഡ് റിട്ടേണുകൾ അടക്കം നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. ആളുകൾ ഈ സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിന് നിരവധി നേട്ടങ്ങളുണ്ട്
1. ഉറപ്പുള്ള വരുമാനം
പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ. ഈ ചെറുകിട സമ്പാദ്യ പദ്ധതികളെല്ലാം ഉറപ്പായ വരുമാനം നൽകുന്നു. നിങ്ങൾക്ക് എത്ര
തുക ലഭിക്കുമെന്നും നിങ്ങൾക്ക് നിക്ഷേപ കാലയളവിൽ അറിയാം
2. സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും
ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്ന വഴി നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും സുസ്ഥിരതയും ലഭിക്കും. ചെറുകിട സമ്പാദ്യ പദ്ധതികൾ സുരക്ഷിതവും സുസ്ഥിര വരുമാനത്തിൻറെ മികച്ച ഓപ്ഷനുകളുമാണ്.
3. ആദായ നികുതി ഇളവ്
പല ചെറുകിട സമ്പാദ്യ പദ്ധതികളും നികുതി ഇളവിന്റെ ആനുകൂല്യം നിക്ഷേപകർക്ക് നൽകുന്നു. ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നിങ്ങൾക്ക് 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതിയിൽ
ലാഭിക്കാം. പിപിഎഫ്, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം, ടൈം ഡെപ്പോസിറ്റ്, എഫ്ഡി തുടങ്ങിയ സ്കീമുകളിൽ നികുതി ഇളവിന്റെ ആനുകൂല്യമുണ്ട്.
4. കുറഞ്ഞ നിക്ഷേപം
മിനിമം നിക്ഷേപം എപ്പോഴും നിക്ഷേപകർ നടത്തണം. ചെറുകിട സമ്പാദ്യ പദ്ധതികളെ ആശ്രയിച്ച്, തുക ₹250 മുതൽ ₹1,000 വരെയാകാം. ഈ സ്കീമുകളിൽ നിങ്ങൾക്ക് ചെറിയ തുക നിക്ഷേപിക്കാനും കഴിയും.
5. വരുമാനം ഉറപ്പ്
ആളുകൾ ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മേഖലകളിൽ തുക നിക്ഷേപിക്കാറുണ്ട്. ഇത് താരതമ്യേനെ റിസ്ക് കൂടുതലുള്ള നിക്ഷേപങ്ങളാണ്. മാർക്കറ്റിൻറെ ഉയർച്ച താഴ്ച ഇത്തരം നിക്ഷേപങ്ങളെ ബാധിക്കും. ചെറുകിട സമ്പാദ്യ പദ്ധതികൾ വരുമാനം ഉറപ്പ് നൽകും. ഒരു നിശ്ചിത പലിശയിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് എത്ര തുക ലഭിക്കുമെന്ന് ഇവിടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.