Ente Keralam Expo 2023: വനസുന്ദരി മുതല്‍ ഉന്നക്കായ വരെ! ട്രാന്‍സ്‌ജെന്‍ഡര്‍ കഫേയിലെ ജ്യൂസുകളും; ഹിറ്റ് ആയി കുടുംബശ്രീ... 38.61 ലക്ഷം വിറ്റുവരവ്‌

Ente Keralam Expo 2023: ഫുഡ് കോർട്ടുകൾ കൂടാതെ 35 കൊമേഴ്സ്യൽ സ്റ്റാളുകളായിരുന്നു പാലക്കാട് എന്റെ കേരളം പ്രദർശന വിൽപന മേളയിൽ കുടുംബശ്രീ ഒരുക്കിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 02:56 PM IST
  • ജില്ലാ വ്യവസായ കേന്ദ്രത്തിന് 40,63,011 രൂപയുടെ വരുമാനം ആണ് പരിപാടിയിലൂടെ ലഭിച്ചത്
  • കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം വരുമാനം സൃഷ്ടിക്കാൻ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാളുകൾക്ക് കഴിഞ്ഞു
  • കുടുംബശ്രീയ്ക്ക് 35 കൊമേഴ്സ്യൽ സ്റ്റാളുകളായിരുന്നു ഉണ്ടായിരുന്നത്
Ente Keralam Expo 2023: വനസുന്ദരി മുതല്‍ ഉന്നക്കായ വരെ! ട്രാന്‍സ്‌ജെന്‍ഡര്‍ കഫേയിലെ ജ്യൂസുകളും; ഹിറ്റ് ആയി കുടുംബശ്രീ... 38.61 ലക്ഷം വിറ്റുവരവ്‌

പാലക്കാട്: പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ഏപ്രിൽ ഒൻപത് മുതൽ 15 വരെ എന്റെ കേരളം പ്രദർശന വിപണമേള വൻ വിജയം. മേളയിൽ കുടുംബശ്രീ ഒരുക്കിയ സ്റ്റാളുകളിൽ നിന്ന് മാത്രം 38,61,728 രൂപയുടെ വിറ്റുവരവ് നേടിയതായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന് 40,63,011 രൂപ വരുമാനം ലഭിച്ചതായി വ്യവസായ കേന്ദ്രം ജനറൽ മാനേജരും അറിയിച്ചു, മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ സൃഷ്ടിക്കാനായത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്.

കുടുംബശ്രീ സംരംഭക യൂണിറ്റുകളുടെ 35 കൊമേഴ്‌സ്യൽ സ്റ്റാളുകളിൽ നിന്ന് 26,31,318 രൂപയും കുടുംബശ്രീയുടെ ഫുഡ് കോർട്ടുകളിൽ നിന്നായി 12,30,410 രൂപയും ലഭിച്ചു. കുടുംബശ്രീ ഫുഡ്‌കോർട്ടിൽ ഒരുക്കിയ അട്ടപ്പാടി ട്രൈബൽ യൂണിറ്റിന്റെ വനസുന്ദരി, സോലൈ മിലൻ എന്നീ വിഭവങ്ങൾക്ക് വലിയ ഡിമാൻഡ് ആയിരുന്നു. ശ്രീകൃഷ്ണപുരം രുചിക്കൂട്ട് കഫെയുടെ മലബാർ ചിക്കൻ ബിരിയാണി, ഒരുമ ട്രാൻസ്ജെൻഡർ കാന്റീനിന്റെ ജ്യൂസുകൾ, കാവശ്ശേരി രുചി കാന്റീനിന്റെ ചോലെ ബട്ടുര, കാവശ്ശേരി സുഭിക്ഷ കാന്റീനിന്റെ ഉന്നക്കായ, പത്തിരി തുടങ്ങിയ മലബാർ സ്നാക്സ്, പാലക്കാട് സുന്ദരീസ് കഫെ ഒരുക്കിയ ദോശകൾ തുടങ്ങിയ വിഭവങ്ങളും ഫുഡ്‌കോർട്ടിൽ ഒരുക്കിയിരുന്നു. 

Read Also: ആ കരടിക്ക് എന്ത് സംഭവിച്ചു? മണിക്കൂറുകൾക്കൊടുവിൽ....

ജില്ലാ വ്യവസായ കേന്ദ്രത്തിന് 75 സ്റ്റാളുകളിൽ നിന്നായാണ് 40 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞവർഷം 23 ലക്ഷം രൂപയായിരുന്ന വരുമാനമാണ് ഇത്തവണ ഇരട്ടിയോളമായത്. ഭക്ഷ്യോത്പ്പന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ, ഇലക്ട്രോണിക്-കരകൗശല-മുള ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക ആയുധങ്ങൾ, യന്ത്ര സാമഗ്രികൾ, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങളായ കൈത്തറി, ഖാദി, മൺപാത്രങ്ങൾ, അച്ചാറുകൾ, പഴച്ചാറുകൾ തുടങ്ങിയ 75 സ്റ്റാളുകളിൽ നിന്നുമായാണ് ഇത്രയും തുക ലഭിച്ചത്. 

ഇതിന് പുറമെ ഉത്പന്ന, സേവന സ്റ്റാളുകളിൽ പദ്ധതികളുമായി ബന്ധപ്പെട്ട 4637 അന്വേഷണങ്ങളും ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റിൽ 42 ഉപഭോക്താക്കൾക്ക് വ്യാപാരികളുമായി സംവദിക്കുവാനും ബിസിനസ് ചർച്ചയിൽ ഏർപ്പെടാനും അവസരമുണ്ടായി. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള സംരംഭക സഹായങ്ങളും സ്റ്റാളിൽ നൽകിയിരുന്നു. മേളയിൽ ഒരേ സമയം പത്തിൽ കൂടുതൽ വ്യാപാരികളുമായി സംവദിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച ഉപഭോക്താക്കൾക്കായി മറ്റൊരു ബി2ബി മീറ്റ് പ്രത്യേകം സംഘടിപ്പിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്റെ കേരളം പ്രദർശന വിപണമേളകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലായിടത്തും മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News