മുതിർന്ന പൗരന്മാർക്ക് പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ ഒരു മികച്ച നിക്ഷേപ ഓപ്ഷനാണ്. ഇതിൽ, ഗ്യാരണ്ടീഡ് റിട്ടേണുകൾക്കൊപ്പം സുരക്ഷിതമായ നിക്ഷേപവും ലഭിക്കും. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഇവയിലെ നിക്ഷേപത്തെ ബാധിക്കില്ല. പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഇതിലുള്ളത്. സ്കീമിലെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്. 1000 രൂപയുടെ ഗുണിതങ്ങളായി വേണമെങ്കിൽ ഇതിൽ നിക്ഷേപിക്കാം.പരമാവധി 30 ലക്ഷം രൂപ വരെ ഇങ്ങനെ നിക്ഷേപം സാധിക്കും.
കാലാവധി പൂർത്തിയാകുമ്പോൾ 14,10,000
നിങ്ങൾ സീനിയർ സിറ്റിസൺസ് സ്കീമിൽ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കുകയാണെങ്കിൽ, 8.2 ശതമാനം വാർഷിക പലിശ നിരക്കിൽ (കോമ്പൗണ്ടിംഗ്) മൊത്തം തുക 5 വർഷത്തിന് ശേഷം അതായത് കാലാവധി പൂർത്തിയാകുമ്പോൾ 14,10,000 രൂപയാകും. പലിശ മാത്രമാണ് 4,10,000 രൂപ ഉറപ്പുള്ള വരുമാനം ലഭിക്കും.ത്രൈമാസ പലിശ 20,500 രൂപയായിരിക്കും.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരാൾക്ക് ഒരു അക്കൗണ്ട് തുറക്കാം. 55 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ അല്ലെങ്കിൽ 60 വയസിൽ താഴെയാണ് പ്രായമെങ്കിൽ VRS എടുത്തിട്ടുണ്ടെങ്കിൽ, അയാൾക്ക് SCSS-ൽ അക്കൗണ്ട് തുറക്കാൻ കഴിയും. റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ ലഭിച്ച് ഒരു മാസത്തിനകം വേണം ഈ അക്കൗണ്ട് തുടങ്ങാൻ. ഇതിൽ നിക്ഷേപിക്കുന്ന തുക റിട്ടയർമെൻ്റ് ആനുകൂല്യത്തേക്കാൾ കൂടുതലാകരുതെന്നുമാണ് വ്യവസ്ഥ.
നിക്ഷേപകന് ഭാര്യ/ഭർത്താവ് എന്നിവരുമായി ഒന്നിലധികം അക്കൗണ്ടുകൾ വ്യക്തിഗതമായോ ജോയൻറായോ തുടങ്ങാം. പരമാവധി നിക്ഷേപ പരിധി 30 ലക്ഷം രൂപയിൽ കൂടരുത്.
3 വർഷത്തേക്ക്
മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്കീമുകളിൽ അക്കൗണ്ട് ഉടമകൾക്ക് കാലാവധിക്ക് മുൻപ് അവസാനിപ്പിക്കാം . അക്കൗണ്ട് തുറന്ന് 1 വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ നിക്ഷേപത്തിൻ്റെ 1.5 ശതമാനം കുറയ്ക്കും, 2 വർഷത്തിന് ശേഷമെങ്കിൽ 1 ശതമാനവും കുറയ്ക്കും. നിക്ഷേപ കാലാവധി പൂർത്തിയായാൽ, വേണമെങ്കിൽ മൂന്ന് വർഷത്തേക്ക് കൂടി കാലാവധി നീട്ടാം.
ഇതിനായി, കാലാവധി പൂർത്തിയാകുന്നതിന് ഒരു വർഷത്തിനുള്ളിൽ അപേക്ഷ നൽകണം. നോമിനേഷൻ സൗകര്യവും ഇതിൽ ലഭ്യമാണ്. ഈ അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം. ഇതിൽ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ക്ലെയിം ചെയ്യാം. പലിശ വരുമാനത്തിന് നികുതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.