Indian Railway Diwali Bonus: 1969 കോടി രൂപ, റെയിൽവേ ജീവനക്കാർക്ക് ബോണസ് കയ്യിൽ എത്ര കിട്ടും?

Railway Diwali Bonus 2023: ഇതര ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസും നൽകാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര വാർത്ത വിതരണ വകുപ്പ്  മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Oct 19, 2023, 07:43 AM IST
  • ജീവനക്കാരുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ബോണസ്
  • 2022-23ൽ 6.5 ബില്യൺ യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേ വഴി യാത്ര ചെയ്തത്
  • 1969 കോടി രൂപയായിരിക്കും ഇതിന് ചിലവ് വരുന്നത്
Indian Railway Diwali Bonus: 1969 കോടി രൂപ, റെയിൽവേ ജീവനക്കാർക്ക് ബോണസ് കയ്യിൽ എത്ര കിട്ടും?

Indian Railway Diwali Bonus 2023 Minimum Amount: ദീപാവലിക്ക് മുമ്പ്, ഇന്ത്യൻ റെയിൽവേയിലെ 11.07 ലക്ഷത്തിലധികം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് കേന്ദ്രത്തിൻറെ സമ്മാനം. നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നോൺ ഗസ്റ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ പ്രൊഡക്റ്റിവിറ്റി ബോണസ് നൽകാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഈ തീരുമാനം 11,07,346 റെയിൽവേ ജീവനക്കാർക്കായിരിക്കും ബോണസ് ലഭിക്കുന്നത്.

ഇതര ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളത്തിന് തുല്യമായ ബോണസും നൽകാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര വാർത്ത വിതരണ വകുപ്പ്  മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. വിലക്കയറ്റത്തിന്റെ കാലഘട്ടത്തിൽ റെയിൽവേ ജീവനക്കാർക്ക് നൽകുന്ന ഈ ബോണസ് അവർക്ക് വലിയ ആശ്വാസം നൽകും. ഏകദേശം 1969 കോടി രൂപയായിരിക്കും ഇതിന് ചിലവ് വരുന്നത്. 

ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക വിദഗ്ധർ, സാങ്കേതിക സഹായികൾ, പോയിന്റ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്കും  ഇതിന്റെ പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞത് 7000 രൂപ മുതൽ പരമാവധി 17000 വരെയും ബോണസിൽ ലഭിക്കും.

ജീവനക്കാരുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് 1968.86 കോടി രൂപ ബോണസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. 2022-23ൽ 6.5 ബില്യൺ യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേ വഴി യാത്ര ചെയ്തത്. 1509 ദശലക്ഷം ടൺ ചരക്കും കൈമാറി. ജീവനക്കാർക്ക് ഭാവിയിലും മികച്ച പ്രകടനം നടത്താനുള്ള പ്രോത്സാഹനമായാണ് സർക്കാർ ബോണസ് നൽകുന്നതെന്ന് അധികൃതർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News