Tax Saving FD: ഫിക്സഡ് ഡെപ്പോസിറ്റ് ഇടാം, 1.5 ലക്ഷം രൂപ ടാക്സ് ലാഭിക്കാം; ട്രിക്ക് അല്ല

വിപണിയിൽ നിരവധി ടാക്സ് സേവിംഗ് എഫ്ഡി സ്കീമുകൾ ലഭ്യമാണ്, അവ ഒരു മികച്ച ഓപ്ഷനാണ്. ഇതിൽ നിങ്ങൾക്ക് പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം.

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 10:00 AM IST
  • ആക്‌സിസ് ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും നിലവിൽ എഫ്‌ഡി സ്കീമിന് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു
  • ആദായനികുതി റിട്ടേണിന്റെ പഴയ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കാണ് ഗുണകരം
  • അഞ്ച് വർഷത്തിൽ കുറഞ്ഞത് 43000 രൂപയെങ്കിലും നിങ്ങൾക്ക് പലിശയായി ലഭിക്കും
Tax Saving FD: ഫിക്സഡ് ഡെപ്പോസിറ്റ് ഇടാം, 1.5 ലക്ഷം രൂപ ടാക്സ് ലാഭിക്കാം; ട്രിക്ക് അല്ല

റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്ത നിക്ഷേപകനോ, നിക്ഷേപകയോ ആണ്  നിങ്ങളെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നത് ശരിയായ തീരുമാനമാണ്. ഇത്തരം FD സ്കീമുകൾ മികച്ച വരുമാനം നൽകുകയും നികുതി ലാഭിക്കുകയും ചെയ്യുന്നു. വിപണിയിൽ നിരവധി ടാക്സ് സേവിംഗ് എഫ്ഡി സ്കീമുകൾ ലഭ്യമാണ്, അവ ഒരു മികച്ച ഓപ്ഷനാണ്. ഇതിൽ നിങ്ങൾക്ക് പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം.

കാലാവധി അഞ്ച് വർഷമാണ്. ഈ സ്കീമുകളിൽ, ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ കിഴിവ് ലഭിക്കും. ആദായനികുതി റിട്ടേണിന്റെ പഴയ  ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കാണ് ഇത് അത്തരത്തിലുള്ള അഞ്ച് പദ്ധതികൾ നമുക്ക് പരിശോധിക്കാം.

ആക്‌സിസ് ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും ഏഴ് ശതമാനം പലിശയിൽ

സ്വകാര്യ മേഖലാ ബാങ്കുകളായ ആക്‌സിസ് ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും നിലവിൽ എഫ്‌ഡി സ്കീമിന് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇത് നികുതി ലാഭിക്കാൻ കഴിയുന്ന സ്കീമാണ്. ഇതിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവാണ് ഇതിലുള്ളത്.  അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ നിങ്ങൾക്ക് തുക പിൻവലിക്കാനാകൂ എന്നാണ്.

IndusInd ബാങ്കും യെസ് ബാങ്കും 7.25% പലിശ നൽകുന്നു

ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സ്വകാര്യമേഖലാ ബാങ്കുകളായ ഇൻഡസ്ഇൻഡ് ബാങ്കും യെസ് ബാങ്കും ടാക്സ് സേവിംഗ് എഫ്ഡി സ്കീമുകൾക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തിൽ കുറഞ്ഞത് 43000 രൂപയെങ്കിലും നിങ്ങൾക്ക് പലിശയായി ലഭിക്കും.

ഡിസിബി ബാങ്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു

നികുതി ലാഭിക്കുന്ന FD സ്കീമുകളിൽ മികച്ച വരുമാനം നേടാനുള്ള അവസരവും നിങ്ങൾക്കുണ്ട്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവിൽ ഈ നികുതി ലാഭിക്കൽ FD (DCB ബാങ്ക് ടാക്സ് സേവിംഗ് FD) യിൽ ഈ ബാങ്ക് ഉപഭോക്താക്കൾക്ക് 7.40 ശതമാനം മികച്ച പലിശ വാഗ്ദാനം ചെയ്യുന്നു. 60 വയസ്സിൽ താഴെയുള്ള നിക്ഷേപകർക്ക് ഇതിൽ പണം നിക്ഷേപിക്കാം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News