EPF Interest Rate: ഇപിഎഫ് പലിശ നിരക്ക് വർദ്ധന, 8.15% നിരക്ക് അംഗീകരിച്ച് കേന്ദ്രം

EPF Interest Rate AY 2022-23:  കഴിഞ്ഞ മാര്‍ച്ചില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ  ആറ് കോടിയിലധികം വരിക്കാർക്കായി 2022-23 വർഷത്തേക്ക് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 06:39 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് ഇപിഎഫ് സ്കീമിന് കീഴിൽ 8.15% നിരക്കിൽ പലിശ നൽകുന്നതിന് തൊഴിൽ മന്ത്രാലയം കേന്ദ്ര സർക്കാരിന് അംഗീകാരം നൽകി.
EPF Interest Rate: ഇപിഎഫ് പലിശ നിരക്ക് വർദ്ധന, 8.15% നിരക്ക്  അംഗീകരിച്ച് കേന്ദ്രം

EPF Interest Rate AY 2022-23:  ഇപിഎഫ്  സമ്പാദ്യത്തിന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്‍റെ (CBT) ശുപാർശകൾ അനുസരിച്ച് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് സ്കീമിന്‍റെ  (EPFO) 2022-2023  സാമ്പത്തിക വർഷത്തിലെ നിക്ഷേപങ്ങൾക്ക് 8.15% വാർഷിക പലിശ നിരക്ക് കേന്ദ്രം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച  വിജ്ഞാപനം തിങ്കളാഴ്ച പുറത്തുവന്നു. 

Also Read:  Gyanvapi Mosque Survey: ഗ്യാന്‍വാപി മസ്ജിദിലെ ASI സർവേ സ്റ്റേ ചെയ്ത് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗത്തിന് നിര്‍ദ്ദേശം 
 

റിപ്പോര്‍ട്ട് അനുസരിച്ച് ഇപിഎഫ് സ്കീമിന് കീഴിൽ 8.15%  നിരക്കിൽ പലിശ നൽകുന്നതിന് തൊഴിൽ മന്ത്രാലയം കേന്ദ്ര സർക്കാരിന് അംഗീകാരം നൽകി. കഴിഞ്ഞ മാര്‍ച്ചില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ്  ഫണ്ട് ഓർഗനൈസേഷൻ  ആറ് കോടിയിലധികം വരിക്കാർക്കായി 2022-23 വർഷത്തേക്ക് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.15 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Also Read:  Saturn Transit 2023: 2025 ഓടെ ഈ രാശിക്കാരുടെ സമ്പത്ത് വര്‍ദ്ധിക്കും!!  
 
2021-22ൽ, ഇപിഎഫ് സമ്പാദ്യത്തിന് 8.10% വാർഷിക പലിശ നിരക്ക് ആണ്  സർക്കാർ വിജ്ഞാപനം ചെയ്‌തിരുന്നത്. 2020-21ൽ 8.50 ശതമാനത്തിൽ താഴെയായിരുന്നു. 

എന്താണ് ഇപിഎഫ്? (What is EPF?)

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ശമ്പളക്കാരായ ജീവനക്കാരുടെ നിർബന്ധിത സംഭാവനയാണ്. ഇപിഎഫ് അക്കൗണ്ടിലേക്ക് ജീവനക്കാരന് തുല്യം സംഭാവന നൽകാൻ തൊഴിലുടമയും ബാധ്യസ്ഥനാണ്. പ്രതിമാസ അടിസ്ഥാനത്തിൽ, ഒരു ജീവനക്കാരൻ തന്‍റെ ഇപിഎഫ് അക്കൗണ്ടിലേക്ക് തന്‍റെ വരുമാനത്തിന്റെ 12% സംഭാവന ചെയ്യുന്നു. ജീവനക്കാരന്‍റെ മുഴുവൻ വിഹിതവും ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. തൊഴിലുടമയുടെ കാര്യത്തിൽ 3.67% മാത്രമാണ് ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത്. ബാക്കി 8.33% എംപ്ലോയീസ് പെൻഷൻ സ്കീമിലേക്ക് (EPS) പോകുന്നു.

ഇപിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം (How to check EPF Balance?) 

ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുക ഇനിപ്പറയുന്ന നാല് വഴികളിലൂടെ നിങ്ങൾക്ക് പരിശോധിക്കാം:

UMANG ആപ്പ്,  ഇപിഎഫ്  ഇ-സേവ പോർട്ടൽ,  ഒരു മിസ്ഡ് കോൾ,   SMS എന്നിവയിലൂടെ ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുക അറിയാന്‍ സാധിക്കും. 

UMANG ആപ്പിൽ EPF ബാലൻസ് എങ്ങനെ പരിശോധിക്കാം (How to check EPF Balance in UMANG APP?) 

ഉപഭോക്താക്കൾക്ക് UMANG ആപ്ലിക്കേഷനിൽ വീട്ടിലിരുന്ന് അവരുടെ PF ബാലൻസ് എപ്പോള്‍ വേണെമെങ്കിലും എളുപ്പത്തിൽ പരിശോധിക്കാം.

UMANG ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക

ഓപ്ഷനുകളിൽ നിന്ന് "EPFO" തിരഞ്ഞെടുക്കുക

"View Passbook" എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ യുഎഎൻ നൽകിയ ശേഷം, ഒടിപി നേടുക എന്നതിൽ ക്ലിക്ക് ചെയ്യുക.

"ലോഗിൻ" തിരഞ്ഞെടുക്കുക.

നിങ്ങളുടെ പാസ്ബുക്കും ഇപിഎഫ് ബാലൻസും സ്ക്രീനിൽ ദൃശ്യമാകും.

EPFO പോർട്ടലിൽ EPF ബാലൻസ് എങ്ങനെ പരിശോധിക്കാം (How to check EPF Balance in EPFO Portal? 
 
EPFO വെബ്‌സൈറ്റിലെ എംപ്ലോയീസ് വിഭാഗത്തില്‍ പോയി "Member Passbook" എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകുന്നതിലൂടെ നിങ്ങൾക്ക് പിഎഫ് പാസ്‌ബുക്കിലേക്ക് പ്രവേശനം  ലഭിക്കും.

ജീവനക്കാരുടെയും തൊഴിലുടമയുടെയും സംഭാവനകളുടെ വിശദാംശങ്ങളും ഓപ്പണിംഗ്, ക്ലോസിംഗ് ബാലൻസുകളും ഇവിടെ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. 

പിഎഫ് നിക്ഷേപ തുകയും അതിന് ലഭിച്ച പലിശയും കാണിക്കും. പാസ്ബുക്കിൽ നിങ്ങള്‍ക്ക് ഇപിഎഫ് ബാലൻസ് കാണുവാനും സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News