Big Interest Rate : ഈ ബാങ്കുകളിൽ പണം നിക്ഷേപിക്കൂ; 9 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കും

Earn over 9% interest on these FDs : സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 9.26 ശതമാനം പലിശ ലഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 04:51 PM IST
  • സുകന്യ സമൃദ്ധി യോജനയിൽ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.6 ശതമാനം പലിശ ലഭിക്കും.
  • കാനറാ ബാങ്കിൽ 666 ദിവസത്തേക്ക് പണം നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശ ലഭിക്കും.
  • സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 9.26 ശതമാനം പലിശ ലഭിക്കും.
Big Interest Rate : ഈ ബാങ്കുകളിൽ പണം നിക്ഷേപിക്കൂ; 9 ശതമാനത്തിന് മുകളിൽ പലിശ ലഭിക്കും

ഇപ്പോൾ ചില ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ വമ്പൻ തുക പലിശയായി നേടാൻ. ഇപ്പോൾ രണ്ട് ചെറുകിട ധനകാര്യ ബാങ്കുകളുടെ പലിശ നിരക്ക് വൻ തോതിൽ ഉയർത്തിയിട്ടുണ്ട്. ഈ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ നിങ്ങളുടെ സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശ ലഭിക്കും. പലപ്പോഴും വൻകിട വാണിജ്യ ബാങ്കുകളിൽ പണം നിക്ഷേപിക്കുമ്പോൾ കിട്ടുന്ന പലിശയിൽ കൂടുതൽ ചെറുകിട  ധനകാര്യ ബാങ്കുകളിൽ പണം നിക്ഷേപിക്കുമ്പോൾ ലഭിക്കും. ഈ രണ്ട് ചെറുകിട ധനകാര്യ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന്മേൽ 9 ശതമാനം വരെ പലിശ നൽകുന്നുണ്ട്.

സ്ഥിര നിക്ഷേപത്തിന്മേൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7.1 ശതമാനമാണ്. അതേസമയം സുകന്യ സമൃദ്ധി യോജനയിൽ പണം നിക്ഷേപിച്ചാൽ നിങ്ങൾക്ക് 7.6 ശതമാനം പലിശ ലഭിക്കും. കാനറാ ബാങ്കിൽ 666 ദിവസത്തേക്ക് പണം  നിക്ഷേപിച്ചാൽ 7.5 ശതമാനം പലിശ ലഭിക്കും. ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്കാണ്  7.5 ശതമാനം പലിശ ലഭിക്കുന്നത്. അതേസമയം മറ്റുള്ളവർക്ക് 7 ശതമാനം പലിശയാണ് ലഭിക്കുന്നത്.

ALSO READ: ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 599 ദിവസം കാലാവധിയുള്ള പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ  7 ശതമാനം പലിശ ലഭിക്കും. IDFC ഫസ്റ്റ് ബാങ്കിൽ 750 ദിവസം കാലാവധിയിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും അല്ലാത്തവർക്ക് 7.25 ശതമാനം പലിശയും ലഭിക്കും.

സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്ന ബാങ്കുകൾ 

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 9.26 ശതമാനം പലിശ ലഭിക്കും. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ 181 ദിവസം കാലാവധിയിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് 9 ശതമാനവും അല്ലാത്തവർക്ക് 8.50 ശതമാനം പലിശയും ലഭിക്കും. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ 700  ദിവസത്തേക്ക് സ്ഥിരനിക്ഷേപം നടത്തുന്നവർക്ക് 8.50 ശതമാനം പലിശ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News