Gold Price Today Kerala : തുടർച്ചയായി രണ്ട് ദിവസമായി മാറ്റമില്ലാതിരുന്ന സംസ്ഥാന സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച സ്വർണവില പവന് 320 രൂപ ഉയർന്നതിന് ശേഷം ഇന്ന് ജൂൺ 19 തിങ്കളാഴ്ച വില കുറയുകയായിരുന്നു. വെള്ളിയാഴ്ചയിലെ വർധനയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഗ്രാമിന് മൂന്ന് രൂപയും പവൻ 24 രൂപയുമാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,507 രൂപയാണ്. ഒരു പവന് 44,056 രൂപയും.
ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.
തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു.
ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് 15-ാം തീയതിയായിരുന്നു. 43,760 രൂപയ്ക്കായിരുന്നു 15-ാം തീയതി സ്വർണ വ്യാപാരം നടന്നത്. ജൂൺ മാസത്തിൽ ആദ്യമായിട്ടാണ് സ്വർണവില പവന് 44,000ത്തിന് താഴേക്കെത്തിയത്. ശേഷം ജൂൺ 16ന് പവന് 320 രൂപ വർധിച്ചു. തുടർന്ന് രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെയാണ് സംസ്ഥാനത്ത് വ്യപാരം നടന്നത്. പിന്നാലെയാണ് നേരിയ ആശ്വാസമായി ഇന്ന് പവന് 24 രൂപ കുറഞ്ഞത്.
ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂൺ ഒന്ന്- 44,560
ജൂൺ രണ്ട് - 44,800
ജൂൺ മൂന്ന് - 44,240
ജൂൺ നാല് - 44,240
ജൂൺ അഞ്ച് - 44,240
ജൂൺ ആറ് - 44.480
ജൂൺ ഏഴ് - 44,480
ജൂൺ എട്ട് - 44,160
ജൂൺ ഒമ്പത് - 44,480
ജൂൺ പത്ത് - 44,400
ജൂൺ 11 - 44,400
ജൂൺ 12 - 44,320
ജൂൺ 13 - 44,320
ജൂൺ 14 - 44,040
ജൂൺ 15 - 43,760
ജൂൺ 16 - 44,080
ജൂൺ 17 - 44,080
ജൂൺ 18- 44,080
ജൂൺ 19 - 44,056
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്ന് വെള്ളിയുടെ വില വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 20 പൈസയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ വെള്ളിക്ക് 1.60 രൂപ ഉയർന്നിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...