Bike Sales 2023: ദിവസം 14000 ബൈക്ക് വിൽക്കുന്നു, എന്നിട്ടും നഷ്ടം; ബൈക്ക് വാങ്ങാൻ ആളില്ലേ?

2023 മെയ് മാസത്തിൽ ഹീറോ മോട്ടോകോർപ്പ് 5,19,474 യൂണിറ്റ് വാഹനങ്ങൾ വിറ്റു.  4,36,993 യൂണിറ്റുകൾ മാത്രമാണ് ജൂണിൽ വിറ്റത്.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 08:50 AM IST
  • വാഹനങ്ങളുടെ കയറ്റുമതിയിലും വൻ ഇടിവ് രേഖപ്പെടുത്തി
  • 2023 ജൂണിൽ കമ്പനിയുടെ സ്‌കൂട്ടർ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തി
  • ഹാർലി ഡേവിഡ്‌സണുമായി ചേർന്ന് പുതിയ പ്രീമിയം മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ഹീറോ മോട്ടോകോർപ്പ് ഒരുങ്ങുകയാണ്
Bike Sales 2023: ദിവസം 14000 ബൈക്ക് വിൽക്കുന്നു, എന്നിട്ടും നഷ്ടം; ബൈക്ക് വാങ്ങാൻ ആളില്ലേ?

ന്യൂഡൽഹി: 2023 ജൂൺ മാസം വാഹന കമ്പനികൾക്ക്  വിൽപ്പനയിൽ വലിയ ഇടിവുണ്ടായെന്നാണ് കണക്കുകൾ. ഒരു വശത്ത്, FAME-2 സബ്‌സിഡി കുറച്ചതിനെത്തുടർന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പന പെട്ടെന്ന് ഇടിഞ്ഞപ്പോൾ, മറുവശത്ത്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പും വിൽപ്പനയിൽ നഷ്ടം നേരിട്ടു. ജൂൺ മാസത്തെ വിൽപ്പന റിപ്പോർട്ട് കമ്പനി പുറത്തുവിട്ടു, അതനുസരിച്ച് കമ്പനിയുടെ മൊത്തം വിൽപ്പന (ആഭ്യന്തര + കയറ്റുമതി) 4,36,993 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 4,84,867 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. വർഷാവർഷം കമ്പനിയുടെ ഇരുചക്രവാഹന വിൽപ്പനയിൽ 9.87 ശതമാനം കുറവുണ്ടായി.

2023 മെയ് മാസത്തിൽ ഹീറോ മോട്ടോകോർപ്പ് 5,19,474 യൂണിറ്റ് വാഹനങ്ങൾ വിറ്റു.  4,36,993 യൂണിറ്റുകൾ മാത്രമാണ് ജൂണിൽ വിറ്റത്. ഇതനുസരിച്ച് വിൽപ്പനയിൽ 15.88 ശതമാനം കുറവുണ്ടായി.കഴിഞ്ഞ മാസം കമ്പനി പ്രതിദിനം 14,500 ഇരുചക്രവാഹനങ്ങൾ വിറ്റിടത്താണ് വലിയ ഇടിവുണ്ടായത്. അവയെ പറ്റി പരിശോധിക്കാം.

2023 ജൂണിൽ ബൈക്കുകളുടെ വിൽപ്പന എങ്ങനെയായിരുന്നു?

2023 ജൂണിൽ കമ്പനിയുടെ സ്‌കൂട്ടർ വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തിയപ്പോൾ മോട്ടോർസൈക്കിൾ വിൽപ്പന 12.34 ശതമാനം ഇടിഞ്ഞ് 4,04,474 യൂണിറ്റിലെത്തി. 2023 ജൂണിൽ മോട്ടോർസൈക്കിളുകളുടെ വിഹിതം 94.20 ശതമാനത്തിൽ നിന്ന് 92.56 ശതമാനമായി കുറഞ്ഞു. അതേ സമയം സ്കൂട്ടറുകളുടെ വിൽപ്പന 23,446 യൂണിറ്റിൽ നിന്ന് 32,519 യൂണിറ്റായി ഉയർന്നു.

കയറ്റുമതിയും കുറഞ്ഞു

വാഹനങ്ങളുടെ കയറ്റുമതിയിലും വൻ ഇടിവ് രേഖപ്പെടുത്തി. 2022 ജൂണിൽ, കമ്പനി 21,657 യൂണിറ്റുകൾ കയറ്റുമതി ചെയ്തപ്പോൾ, 2023 ജൂണിൽ ഇത് 34 ശതമാനം കുറഞ്ഞ് 14,236 യൂണിറ്റായി. 2023 ജൂണിൽ സ്കൂട്ടറുകളുടെയും മോട്ടോർസൈക്കിളുകളുടെയും മൊത്തം ആഭ്യന്തര വിൽപ്പന 4,22,757 യൂണിറ്റായിരുന്നു. ഈ വിൽപ്പന 2022 ജൂണിൽ വിറ്റ 4,63,210 യൂണിറ്റുകളെ അപേക്ഷിച്ച് 8.73 ശതമാനം കുറവാണ്.

ഹാർലി ഡേവിഡ്‌സണുമായി ചേർന്ന് പുതിയ പ്രീമിയം മോട്ടോർസൈക്കിൾ കൊണ്ടുവരാൻ ഹീറോ മോട്ടോകോർപ്പ് ഒരുങ്ങുകയാണ് . പുതിയ ഹാർലി-ഡേവിഡ്‌സൺ X440 നിയോ റെട്രോ റോഡ്‌സ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കും. ജൂണിൽ പുതിയ എക്‌സ്ട്രീം 160ആർ 4വിയും കമ്പനി പുറത്തിറക്കി. സ്റ്റാൻഡേർഡ്, കണക്റ്റഡ് 2.0, അപ്സൈഡ് ഡൗൺ ഫോർക്കുകളുള്ള പ്രോ വേരിയന്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇത് എത്തും. കഴിഞ്ഞ മാസം കമ്പനി 100 സിസി എച്ച്എഫ് ഡീലക്‌സ്, പാഷൻ പ്ലസ് എന്നിവയുടെ പുതിയ ശ്രേണി പുറത്തിറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News