MP Bus Accident: ബസ് ഡമ്പറുമായി കൂട്ടിയിടിച്ച് തീപിടിച്ചു, 13 പേർ മരിച്ചു

MP Bus Accident:  മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 10:14 AM IST
  • അപകടം നടന്നയുടനെ പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങി. ഉടൻ തന്നെ SDRF സംഘവും സംഭവസ്ഥലത്തെത്തിപരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു
MP Bus Accident: ബസ് ഡമ്പറുമായി കൂട്ടിയിടിച്ച് തീപിടിച്ചു, 13 പേർ മരിച്ചു

Guna, Madhya Pradesh: മധ്യ പ്രദേശിലെ  ഗുണയില്‍ സ്വകാര്യ ബസ് ഡമ്പറുമായി കൂട്ടിയിടിച്ച് 13 പേർ വെന്തുമരിച്ചു. 

ഏകദേശം 30 യാത്രക്കാരുമായി ഗുണയിൽ നിന്ന് ആരോണിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിച്ചത്. ബുധനാഴ്ച രാത്രിയാണ് ദാരുണമായ അപകടം സംഭവിച്ചത്.  അപകടത്തില്‍ 13 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്.  ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.

Also Read:  Horoscope Today, December 28: എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസം!! ചില രാശിക്കാർക്ക് നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം   
 
അപകടം നടന്നയുടനെ പ്രദേശവാസികൾ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങി. ഉടൻ തന്നെ SDRF സംഘവും  സംഭവസ്ഥലത്തെത്തിപരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഐഡന്‍റിറ്റി ഉൾപ്പെടെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

Also Read:  Weather Update: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്, റെയില്‍, വ്യോമ ഗതാഗതം തടസപ്പെട്ടു  

മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം പ്രഖ്യാപിച്ചതായി  മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും.  

അതേസമയം, മരണസംഖ്യ സ്ഥിരീകരിച്ച  ഗുണ ജില്ലാ കളക്ടർ തരുൺ രതി പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി അറിയിച്ചു. നിലവില്‍ 17 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നത്‌. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്, ഇവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും  ജില്ലാ കളക്ടർ തരുൺ രതി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News