ITR Filing Deadline | ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടി

കൂടാതെ ഐടിആർ വൈകി സമർപ്പിക്കുന്നതിനുള്ള പിഴ 5,000 രൂപയായി കുറച്ചിട്ടുമുണ്ട്. നേരത്തെ 10,000 രൂപയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 08:56 PM IST
  • രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പലർക്കും ആദായനികുതി അടയ്ക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് കേന്ദ്രം ഐടിആർ സമർപ്പിക്കേണ്ട തിയതി വീണ്ടും നീട്ടിയത്.
  • കൂടാതെ നികുതി ഓഡിറ്റകൾ സമർപ്പിക്കേണ്ട അവസാന തിയതിയും കേന്ദ്രം നീട്ടി.
  • ഫെബ്രുവരി 15 ആണ് പുതുക്കിയ തിയതി.
ITR Filing Deadline | ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടി

ന്യൂ ഡൽഹി : കേന്ദ്ര സർക്കാർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി വീണ്ടും നീട്ടി. മാർച്ച് 15 ആണ് പുതക്കിയ തിയതി. നേരത്തെ ഇനിയും അവസാന തിയതി പുതുക്കില്ലയെന്ന് കേന്ദ്രം നിലപാട് എടുത്തിരുന്നു. 

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പലർക്കും ആദായനികുതി അടയ്ക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് കേന്ദ്രം ഐടിആർ സമർപ്പിക്കേണ്ട തിയതി വീണ്ടും നീട്ടിയത്. കൂടാതെ നികുതി ഓഡിറ്റകൾ സമർപ്പിക്കേണ്ട അവസാന തിയതിയും കേന്ദ്രം നീട്ടി. ഫെബ്രുവരി 15 ആണ് പുതുക്കിയ തിയതി. 

ALSO READ : ITR filing to Annual Life Certificate: ഡിസംബര്‍ 31നകം നടത്തേണ്ട പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ ഇവയാണ്...

2021 ജൂലൈയിലായിരുന്നു ഐടിആർ സാധാരണയായി സമർപ്പിക്കേണ്ടത്. എന്നാൽ അത് ആദ്യം സെപ്റ്റംബർ 30ലേക്കും പിന്നാട് ഡിസംബർ 31 ലേക്കും നീട്ടി. ഇനിയും നീട്ടില്ലയെന്ന് കേന്ദ്രം തീരുമാനിച്ചെങ്കിലും കോവിഡ് പരിഗണച്ചാണ് തിയതി വീണ്ടും പുതുക്കിയത്. 

ALSO READ : ITR filing to Linking Aadhaar With UAN: ഈ സാമ്പത്തിക കാര്യങ്ങള്‍ ഡിസംബര്‍ 31നകം നടത്തണം, ഇല്ലെങ്കില്‍....

കൂടാതെ ഐടിആർ വൈകി സമർപ്പിക്കുന്നതിനുള്ള പിഴ 5,000 രൂപയായി കുറച്ചിട്ടുമുണ്ട്. നേരത്തെ 10,000 രൂപയായിരുന്നു. നികുതി സ്ലാബിന് താഴെയുള്ളവർക്ക് വൈകി സമർപ്പിച്ചാലും പിഴ അടക്കേണ്ട ആവശ്യമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News