50 ശതമാനം വരെ ട്രെയിൻ ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുന്നവർ; ഇതൊക്കെ അറിഞ്ഞിരിക്കണം

ബുദ്ധിമാന്ദ്യമുള്ളവരും പൂർണ അന്ധരുമായ യാത്രക്കാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് നൽകുന്നു. ഇത്തരക്കാർക്ക് ജനറൽ ക്ലാസ്, സ്ലീപ്പർ, 3എസി എന്നിവയിൽ 75 ശതമാനം വരെ കിഴിവ്

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 07:37 AM IST
  • 3എസി, എസി ചെയർകാർ എന്നിവയിൽ 25 ശതമാനം വരെയും കിഴിവ്
  • സംസാരശേഷിയും കേൾവിയും പൂർണമായി ഇല്ലാത്തവർക്ക് ട്രെയിൻ ടിക്കറ്റിൽ 50 ശതമാനം ഇളവ്
  • രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കും റെയിൽവേ ട്രെയിൻ ടിക്കറ്റുകളിൽ ഇളവ്
50 ശതമാനം വരെ ട്രെയിൻ ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുന്നവർ; ഇതൊക്കെ അറിഞ്ഞിരിക്കണം

ലോകത്തിലെ നാലാമത്തെ വലിയ റെയിൽ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. പ്രതിദിനം കോടിക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റെയിൽ‌വേ തങ്ങളുടെ യാത്രക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകാറുണ്ട്. രോഗികൾക്കും, പ്രായമാവർക്കും, ഭിന്നേശേഷിക്കാർക്കും ഇത്തരം ആനുകൂല്യങ്ങളുണ്ട്.  ഇതിനനുസരിച്ച് അവർ നിരക്കുകൾ നൽകണം. ആർക്കൊക്കെയാണ് ട്രെയിൻ ടിക്കറ്റുകളിൽ കിഴിവ് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

ഇത്തരക്കാർക്ക് ട്രെയിൻ ടിക്കറ്റിൽ ഇളവ് 

ബുദ്ധിമാന്ദ്യമുള്ളവരും പൂർണ അന്ധരുമായ യാത്രക്കാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് നൽകുന്നു. ഇത്തരക്കാർക്ക് ജനറൽ ക്ലാസ്, സ്ലീപ്പർ, 3എസി എന്നിവയിൽ 75 ശതമാനം വരെ കിഴിവ് ലഭിക്കും. ഈ യാത്രക്കാർക്ക് രാജധാനി ശതാബ്ദി ട്രെയിനുകളുടെ 1എസി, 2എസി എന്നിവയിൽ 50 ശതമാനം കിഴിവും 3എസി, എസി ചെയർകാർ എന്നിവയിൽ 25 ശതമാനം വരെയും കിഴിവ് ലഭിക്കും. ഇവരെ അനുഗമിക്കുന്ന ഒരാൾക്കും ട്രെയിൻ ടിക്കറ്റുകളിൽ അതേ കിഴിവ് ലഭിക്കും.സംസാരശേഷിയും കേൾവിയും പൂർണമായി ഇല്ലാത്തവർക്ക് ട്രെയിൻ ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും. ഇവർക്കൊപ്പം പോകുന്നയാൾക്കും ട്രെയിൻ ടിക്കറ്റുകളിൽ അതേ കിഴിവ് ലഭിക്കും.

ഈ രോഗികൾക്കും ഇളവ്

രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കും റെയിൽവേ ട്രെയിൻ ടിക്കറ്റുകളിൽ ഇളവ് ലഭിക്കും. ഇതിൽ കാൻസർ, ഹൃദ്രോഗം, വൃക്കരോഗികൾ, ഹീമോഫീലിയ രോഗികൾ, ടിബി രോഗികൾ, എയ്ഡ്‌സ് രോഗികൾ, ഓസ്റ്റോമി രോഗികൾ, അനീമിയ, എന്നിവർക്കും  ട്രെയിൻ ടിക്കറ്റിൽ നിശ്ചിത ഇളവ് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News