ന്യൂഡൽഹി: ഗോ ഫസ്റ്റ് എയർലൈൻ അവരുടെ മൺസൂൺ സെയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1,499 രൂപ മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഓഫറാണ് ഗോ ഫസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്ക് മാത്രമാണ് എയർലൈൻസ് ഈ ഓഫർ നൽകിയിരിക്കുന്നത്. 2023 മാർച്ച് 31 വരെ യാത്രക്കാർക്ക് ഓഫർ ലഭ്യമാകും. ജൂലൈ 26 മുതൽ 2023 മാർച്ച് 31 വരെയുള്ള യാത്രകൾക്കാണ് കിഴിവ് നൽകിയിരിക്കുന്നത്. ഓഫർ പ്രകാരമുള്ള ബുക്കിംഗ് ജൂലൈ ഏഴിന് തന്നെ ആരംഭിച്ചിരുന്നു. ജൂലൈ 10 വരെ ഓഫർ ബുക്കിംഗ് ലഭ്യമാകും.
യാത്രക്കാർ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ഗോ ഫസ്റ്റ് എയർലൈൻ അവരുടെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഓഫർ ലഭിക്കുന്ന ടിക്കറ്റുകൾക്ക് ഒരു സാധാരണ ബാഗേജ് അലവൻസ് ഉണ്ടാകുമെന്ന് എയർലൈൻസ് വ്യക്തമാക്കി. എന്നാൽ ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും കുട്ടികൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ഈ ഓഫർ ലഭ്യമാകില്ല എന്നാണ് ഗോ ഫസ്റ്റ് അറിയിച്ചത്. ഓഫർ ആരംഭിക്കുന്നതിന് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകളും ഓഫറിന് കീഴിൽ വന്നേക്കാമെന്നും എയർലൈൻസ് അറിയിച്ചു.
Save bhi karna hai aur travel bhi?
Arey, hum hai na!Book tickets at fares starting at Rs. 1,499* onwards, save more and travel more.
Booking Period: Till July 10th, 2022 (11:59pm) only
Travel Period: July 26th, 2022 - March 31st, 2023
Book now - https://t.co/lpFpoMelat pic.twitter.com/OZvU3BNzfA— GO FIRST (@GoFirstairways) July 9, 2022
Also Read: Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില
അടിസ്ഥാന നിരക്കിൽ മാത്രം ആയിരിക്കും കിഴിവ് ലഭ്യമാകുക. കിഴിവിൽ മറ്റ് ചാർജുകളൊന്നും ഉൾപ്പെടില്ല. ടിക്കറ്റുകൾ കൈമാറ്റം ചെയ്യാൻ കഴിയില്ല എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗോ ഫസ്റ്റിൽ യാത്ര ചെയ്യുന്നവർക്ക് വിവിധ ഓഫറുകൾ ലഭ്യമാകുന്ന 'ചൊവ്വ-വെഡ് ഫ്ലൈയിംഗ് ഓഫർ' എയർലൈൻസ് അവതരിപ്പിച്ചിരുന്നു.
എങ്ങനെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം?
ഗോ ഫസ്റ്റ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, എയർപോർട്ട് കിയോസ്‌ക്കുകൾ, കോൾ സെന്ററുകൾ, ട്രാവൽ ഏജന്റുമാർ, OTA-കൾ എന്നിവയുൾപ്പെടെ എല്ലാ ചാനലുകളിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Online Passport: ഓൺലൈനിൽ പാസ്പോർട്ടിന് എങ്ങനെ അപേക്ഷിക്കണം? ഇതാണ് വഴികൾ
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും പാസ്പോർട്ട് വേണമെന്ന് അറിയാമല്ലോ.പാസ്‌പോർട്ട് ഒരു നിർബന്ധിത രേഖ കൂടിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൈസേഷൻ വന്നതോടെ പാസ്‌പോർട്ടിന് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. അതായത് വീട്ടിൽ ഇരുന്ന് കൊണ്ട് തന്നെ നിങ്ങൾക്ക് പാസ്പോർട്ടിന് അപേക്ഷിക്കാം.
ലളിതമായാണ് അപേക്ഷ രീതി. കൃത്യമായ വിവരങ്ങൾ നൽകാനും കൊടുത്ത വിവരങ്ങളിൽ തെറ്റുകൾ ഇല്ലെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കണം. പാസ് പോർട്ടിന് അപേക്ഷിക്കേണ്ട രീതികൾ ചുവടെ...
അപേക്ഷിക്കേണ്ട വിധം
1.വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോർട്ട് സേവ ഔദ്യോഗിക വെബ്‌സൈറ്റ് https://www.passportindia.gov.in/.സന്ദർശിക്കുക -
2.രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ പേര്, വീടിന് അടുത്തുള്ള പാസ്‌പോർട്ട് ഓഫീസ്, ഇമെയിൽ ഐഡി, ജനനത്തീയതി, ലോഗിൻ ഐഡി എന്നിവ രേഖപ്പെടുത്തുക.
3,തുടർന്ന് പാസ്പോർട്ട് സേവ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് Continue ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ഫിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുന്നതിന്, സേവ് ചെയ്ത/സമർപ്പിച്ച ആപ്ലിക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
വീടിനടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് അപ്പോയിന്റ്മെന്റ് തീയതി നിങ്ങൾ തന്നെ എടുക്കേണ്ടതുണ്ട്. പേ ആന്റ് ബുക്ക് അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷാ ഫോമിന്റെ രസീത് പ്രിന്റ് ഔട്ട് എടുക്കാം. നിങ്ങൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷം പോലീസ് വേരിഫിക്കേഷൻ കൂടി ഉണ്ടാവും. തുടർന്ന് 10-15 ദിവസങ്ങൾക്കുള്ളിൽ പാസ്പോർട്ട് സ്പീഡ് പോസ്റ്റിൽ വീട്ടിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...