നിക്ഷേപങ്ങളിൽ ഏറ്റവും സേഫായതാണ് പോസ്റ്റോഫീസ് നിക്ഷേപം. ഉറപ്പുള്ള വരുമാനം എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരമൊരു വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ അതിന് പറ്റിയ ഒന്നാണ് പോസ്റ്റോഫീസിൻറെ പ്രതിമാസ വരുമാന പദ്ധതി. ഒരിക്കൽ ഇതിൽ നിക്ഷേപിച്ചാൽ അടുത്ത 5 വർഷത്തേക്ക് എല്ലാ മാസവും വരുമാനം ഉറപ്പാണ്. 2024 ജനുവരി 1 മുതൽ, MIS-ന് 7.4 ശതമാനം വാർഷിക പലിശയാണ് നൽകുന്നത്.
എത്ര വരെ നിക്ഷേപിക്കാം
പരമാവധി 15 ലക്ഷം വരെയാണ് ഈ പോസ്റ്റോഫീസ് സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന തുക. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും ഇതിൽ നിക്ഷേപിക്കാനാകും. 5 വർഷത്തെ മെച്യൂരിറ്റി കാലയളവിന് ശേഷം മുഴുൻ തുക പലിശ സഹിതം തിരിച്ച് കിട്ടും. ഇതിനൊപ്പം 5 വർഷത്തേക്ക് കൂടി വേണമെങ്കിൽ നിക്ഷേപ കാലാവധി നീട്ടാനും സാധിക്കും. ലഭിക്കുന്ന പലിശ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്ക് എല്ലാ മാസവും എത്തും.
9 ലക്ഷം നിക്ഷേപത്തിൽ എത്ര വരുമാനം
എംഐഎസ് അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. ഇതിൻ്റെ വാർഷിക പലിശ 7.4 ശതമാനമാണ്. ഇതുവഴി എല്ലാ മാസവും 5,550 രൂപ വരുമാനം കിട്ടും അതായത് പലിശ ലഭിക്കും. 12 മാസം കൊണ്ട് 66,600 രൂപയാകും . ഈ രീതിയിൽ, 5 വർഷത്തിനുള്ളിൽ പലിശയിൽ നിന്നുള്ള മൊത്തം ഉറപ്പുള്ള വരുമാനം 3.33 ലക്ഷം രൂപയാകും. എംഐഎസിൽ രണ്ടോ മൂന്നോ പേർക്ക് ജോയിൻ്റ് അക്കൗണ്ട് തുറക്കാം എന്നതാണ് പ്രത്യേകത.
ലഭിക്കുന്ന വരുമാനം ഓരോ അംഗത്തിനും തുല്യമായി ലഭിക്കും. ജോയിൻ്റ് അക്കൗണ്ട് എപ്പോൾ വേണമെങ്കിലും ഒറ്റ അക്കൗണ്ടാക്കി മാറ്റാനും സാധിക്കും. അല്ലെങ്കിൽ സിംഗിൾ അക്കൗണ്ട് ജോയിൻ്റ് അക്കൗണ്ടാക്കിയും മാറ്റാം. അക്കൗണ്ടിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്, എല്ലാ അക്കൗണ്ട് അംഗങ്ങളും സംയുക്തമായി അപേക്ഷ നൽകണം.
1000 രൂപ മാത്രം
കുറഞ്ഞത് 1,000 രൂപ നിക്ഷേപത്തിൽ സ്കീമിൽ ഏതൊകരാൾക്കും ഒരു അക്കൗണ്ട് തുറക്കാം. ഒപ്പം 1,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താനും സാധിക്കും. എല്ലാ മാസവുമാണ് എംഐഎസിനുള്ള പലിശ ലഭിക്കുന്നത്. പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ രേഖയായി ആധാർ കാർഡ് അല്ലെങ്കിൽ പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ കാർഡ് അല്ലെങ്കിൽ ഐഡി പ്രൂഫിനായി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ നൽകണം. സർക്കാർ നൽകുന്ന ഐഡി കാർഡോ യൂട്ടിലിറ്റി ബില്ലോ അഡ്രസ്സ് പ്രൂഫായി ഹാജരാക്കാം. ഫോം പൂരിപ്പിക്കുന്നതിനൊപ്പം നോമിനിയുടെ പേരും നൽകണം. ഈ അക്കൗണ്ട് തുറക്കാൻ, തുടക്കത്തിൽ 1000 രൂപ പണമായോ ചെക്കോ ആയി നിക്ഷേപിക്കണം.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.