Nissan Digital: ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നൈപുണ്യം; പദ്ധതിയുമായി നിസ്സാന്‍ ഡിജിറ്റലും ഡിസിഎസ് മാറ്റും കൈകോർക്കുന്നു

Management Skills: നിസ്സാന്‍ ഡിജിറ്റല്‍ ജീവനക്കാര്‍ക്ക് ഡിസിഎസ്‌ മാറ്റിന്റെ തിരുവനന്തപുരം ക്യാംപസിലെ എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലൂടെയാണ് പരിശീലനം നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : May 22, 2024, 07:07 PM IST
  • രാജ്യത്ത് ആദ്യമായാണ് നിസ്സാന്‍ ഡിജിറ്റല്‍ ഇത്തരത്തിലൊരു അപ്‌സ്കില്ലിംഗ് പദ്ധതിക്ക് രൂപം നൽകുന്നത്
  • ഇപ്പോഴത്തെ തൊഴില്‍ മേഖലയില്‍ സാങ്കേതിക മികവിനൊപ്പം മാനേജ്മെന്റ് നൈപുണ്യവും അനിവാര്യമാണ്
Nissan Digital: ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നൈപുണ്യം; പദ്ധതിയുമായി നിസ്സാന്‍ ഡിജിറ്റലും ഡിസിഎസ് മാറ്റും കൈകോർക്കുന്നു

തിരുവനന്തപുരം: സാങ്കേതിക വിഭാഗം ജീവനക്കാരെ മാനേജ്മെന്റ് വിഭാ​ഗത്തിലും നൈപുണ്യമുള്ളവരാക്കാന്‍ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റുമായി ഡിജിറ്റല്‍ ധാരണാപത്രം കൈമാറി നിസ്സാൻ. നിസ്സാന്‍ ഡിജിറ്റല്‍ ജീവനക്കാര്‍ക്ക് ഡിസിഎസ്‌ മാറ്റിന്റെ തിരുവനന്തപുരം ക്യാംപസിലെ എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലൂടെയാണ് പരിശീലനം നൽകുന്നത്.

രാജ്യത്ത് ആദ്യമായാണ് നിസ്സാന്‍ ഡിജിറ്റല്‍ ഇത്തരത്തിലൊരു അപ്‌സ്കില്ലിംഗ് പദ്ധതിക്ക് രൂപം നൽകുന്നത്. അപ്ലൈഡ് ഡേറ്റ സയന്‍സിലും മറ്റ് സാങ്കേതിക വിഭാഗങ്ങളിലും നൈപുണ്യവും തൊഴില്‍ പരിചയവുമുള്ള നിസ്സാന്‍ ഡിജിറ്റലിലെ ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നൈപുണ്യം ഇല്ലെന്ന പോരായ്മ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്റര്‍ മേധാവി രമേഷ് മിര്‍സ പറഞ്ഞു.

ALSO READ: കേരളത്തിൽ 80, 000 സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം; ഇന്ത്യയിൽ ഇതാദ്യം

ഇപ്പോഴത്തെ തൊഴില്‍ മേഖലയില്‍ സാങ്കേതിക മികവിനൊപ്പം മാനേജ്മെന്റ് നൈപുണ്യവും അനിവാര്യമാണ്. സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ പലപ്പോഴും തുടര്‍ പഠനത്തിന് മടിക്കുകയാണ്. അത്തരം തടസ്സങ്ങള്‍ മാറ്റി ഇവര്‍ക്ക് സായാഹ്ന ബാച്ചുകളില്‍ ഓഫ്‌ലൈനായി തന്നെ മാനേജ്മെന്റ് മേഖലയില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് നിസ്സാന്‍ ‍ഡിജിറ്റല്‍ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡിന് ശേഷം വര്‍ക് ഫ്രം ഹോമിലേക്ക് മാറിയവരെ തിരിച്ചുകൊണ്ടുവരികയെന്നതും പരിപാടിയുടെ ഭാ​ഗമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്ക് ഇവിടെ വന്ന് ജോലി ചെയ്യാനുള്ള പ്രോത്സാഹനം കൂടി ആയിരിക്കും ഈ പദ്ധതിയെന്ന് രമേഷ് മിര്‍സ ചൂണ്ടിക്കാട്ടി. ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ബി-സ്കൂള്‍ പുരസ്കാരം ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റിന് ലഭിച്ചതിന്റെ ആഘോഷപരിപാടികളും ഡിസിഎസ് മാറ്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച കേസ് സ്റ്റഡികള്‍ പുസ്തകരൂപത്തിലാക്കിയതിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.

ALSO READ: വെറും നാല് മിനിറ്റ് കൊണ്ട് മസ്തിഷ്കത്തിന്റെ സ്കാനിങ്ങ്; ലോകത്തെ ഏറ്റവും ശക്തമായ എം.ആർ.ഐ സ്കാനർ എങ്ങനെ സഹായകമാകും?

നിസ്സാന്‍ ഡിജിറ്റല്‍ സെന്റര്‍ മേധാവി രമേഷ് മിര്‍സ, ഡിസി സ്കൂള്‍ ഡയറക്ടര്‍ ഡോ. സി. ജയശങ്കര്‍ പ്രസാദ്, ഡീന്‍ ഡോ. എന്‍. രാമചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. ശിവപ്രകാശ്, ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി രാഗശ്രീ ഡി. നായര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News