എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ അംഗങ്ങൾക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടാണ് പിഎഫ് അല്ലെങ്കിൽ ഇപിഎഫ് എന്നറിയപ്പെടുന്നത്. എല്ലാ മാസവും നിങ്ങളുടെ ബേസിക്ക് സാലറിയുടെ 12 ശതമാനം വീതം ജീവനക്കാരനും, തൊഴിൽദാതാവും പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. എല്ലാവർഷവും പിഎഫിന്റെ പലിശ നിരക്ക് എല്ലാ വർഷവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രഖ്യാപിക്കും. നിങ്ങൾക്ക് ആകെ 4 രീതിയിൽ നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കും.
എസ്എംഎസ് വഴി ബാലൻസ് പരിശോധിക്കാം
നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് എസ്എംഎസിലൂടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാം. നിങ്ങളുടെ ഫോണിൽ നിന്ന് “EPFOHO UAN ENG” എന്ന മെസ്സേജ് 7738299899 എന്ന നമ്പറിലേക്ക് അയക്കണം. അപ്പോൾ നിങ്ങൾ അവസാനമായി നൽകിയ പിഎഫ് കോണ്ട്രിബൂഷനും, നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസം നിങ്ങൾക്ക് മെസ്സേജായി ലഭിക്കും. ഇത് വഴി ബാലൻസ് പരിശോധിക്കാൻ യുഎഎൻ നമ്പറോ, ഇന്റെർനെറ്റോ ആവശ്യമില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് തന്നെയാണ് മെസ്സേജ് അയക്കുന്നതെന്ന് ഉറപ്പ് വരുത്തണം.
ഇപിഎഫ്ഒ വെബ്സൈറ്റ് വഴി ബാലൻസ് പരിശോധിക്കാം
ഇപിഎഫ്ഒ വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ സാധിക്കും.
1) ഇപിഎഫ്ഒ വെബ്സൈറ്റിൽ പോയ ശേഷം എംപ്ലോയീ എന്ന സെക്ഷനിൽ നിന്ന് മെമ്പർ പാസ്സ്ബുക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
2) ശേഷം യുഎഎൻ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം
3) അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പിഎഫ് പാസ്ബുക്കും, നിങ്ങളുടെ ബാലൻസും, പലിശയിനത്തിൽ എത്ര രൂപ ലഭിച്ചു തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.
ഉമാംഗ് ആപ്പ് വഴി ബാലൻസ് പരിശോധിക്കാം
ഉമാംഗ് ആപ്പ് അല്ലെങ്കിൽ യൂണിഫൈഡ് മൊബൈൽ അപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേണൻസ് ആപ്പ് വഴി പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാൻ സാധിക്കും. ഈ ആപ്പ് നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ മൊബൈൽ നമ്പറും, യുഎഎൻ നമ്പറും ഉപയോഗിച്ച് നിങ്ങളുടെ പിഎഫിലെ എല്ലാ വിവരങ്ങളും ഇതിൽ നിന്ന് അറിയാൻ സാധിക്കും.
മിസ് കാൾ വഴി ബാലൻസ് പരിശോധിക്കാം
നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് മിസ് കാൾ അടിച്ച് നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ കഴിയും. 011-22901406 എന്ന നമ്പറിലാണ് മിസ് കാൾ അടിക്കേണ്ടത്. ഇതിന് പ്രത്യേകിച്ച് ചിലവുകൾ ഒന്നും തന്നെയില്ല. എന്നാൽ ആ ഫോൺ നമ്പറുമായി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...