നിങ്ങൾ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്ത. പോസ്റ്റ് ഓഫീസിൻറെ 5 വർഷ ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിച്ചു. ഒക്‌ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
5 വർഷത്തെ RD-യിൽ ഇതുവരെ 6.5% എന്ന നിരക്കിലാണ് നിങ്ങൾക്ക് പലിശ ലഭിച്ചിരുന്നത്, എന്നാൽ ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 6.7% നിരക്കിൽ പലിശ ലഭിക്കും. സർക്കാർ 20 ബേസിസ് പോയിൻറുകളാണ് വർധിപ്പിച്ചത്. അതായത് നിങ്ങൾ ഇപ്പോൾ ₹ 2000, ₹ 3000 അല്ലെങ്കിൽ ₹ 5000 എന്നിവയുടെ പ്രതിമാസ RD ആരംഭിക്കുകയാണെങ്കിൽ, പുതിയ പലിശ നിരക്കുകൾ പ്രകാരം നിങ്ങൾക്ക് എത്ര വരുമാനം ലഭിക്കും?
കണക്കുകൾ നോക്കാം
2000 രൂപ നിക്ഷേപിച്ചാൽ
നിങ്ങൾ 5 വർഷത്തേക്ക് പ്രതിമാസം 2,000 രൂപയുടെ RD ആരംഭിക്കാൻ പോകുകയാണെങ്കിൽ, നിങ്ങൾ ഒരു വർഷത്തിൽ 24,000 രൂപയും 5 വർഷത്തിനുള്ളിൽ 1,20,000 രൂപയും നിക്ഷേപമുണ്ടാകും. പുതിയ പലിശ നിരക്കിൽ 22,732 രൂപ പലിശയായി ലഭിക്കും, അതായത് 6.7% പലിശ. 5 വർഷത്തിന് ശേഷം, നിങ്ങൾ നിക്ഷേപിച്ച തുകയും പലിശ തുകയും ഒന്നിച്ച് ആകെ 1,42,732 രൂപ ലഭിക്കും.
3000 രൂപ നിക്ഷേപിച്ചാൽ
നിങ്ങൾ പ്രതിമാസം 3,000 രൂപയുടെ ഒരു RD ആരംഭിച്ചാൽ നിങ്ങൾ ഒരു വർഷത്തിൽ നിങ്ങൾക്ക് 36,000 രൂപ നിക്ഷേപിക്കാം 5 വർഷത്തിനുള്ളിൽ ആകെ 1,80,000 രൂപ നിക്ഷേപം ഉണ്ടായിരിക്കും. പോസ്റ്റ് ഓഫീസ് ആർഡി കാൽക്കുലേറ്റർ അനുസരിച്ച്, പുതിയ പലിശ നിരക്ക് പ്രകാരം നിങ്ങൾക്ക് 34,097 രൂപ പലിശയായി ലഭിക്കും, കാലാവധി പൂർത്തിയാകുമ്പോൾ ആകെ മുതലും പലിശയും അടക്കം 2,14,097 രൂപ ലഭിക്കും.
നിങ്ങൾ എല്ലാ മാസവും 5,000 രൂപയുടെ RD ആരംഭിച്ചാൽ 5 വർഷത്തിൽ ആകെ 3,00,000 രൂപ നിക്ഷേപിക്കാൻ പറ്റും. RD കാൽക്കുലേറ്റർ അനുസരിച്ച്, നിങ്ങൾക്ക് 6.7% നിരക്കിൽ 56,830 രൂപ പലിശയായി ലഭിക്കും.കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 3,56,830 രൂപ ലഭിക്കും.
ഓരോ മൂന്നു മാസത്തിലും പലിശ നിരക്കുകൾ അവലോകനം
കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയം ഓരോ മൂന്നു മാസത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ അവലോകനം ചെയ്യുന്നു. ഇതിന് ശേഷം അടുത്ത പാദത്തേക്കുള്ള പലിശ പരിഷ്കരിക്കും. നിലവിൽ 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാത്രമാണ് സർക്കാർ മാറ്റം വരുത്തിയത്. ശേഷിക്കുന്ന സ്കീമുകൾക്ക് പഴയ പലിശ നിരക്ക് തന്നെ തുടരും.
കഴിഞ്ഞ ഏതാനും പാദങ്ങളിൽ, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി യോജന (SSY), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) എന്നിവയുടെ പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, 2020 ഏപ്രിൽ 1 മുതൽ പിപിഎഫിന്റെ നിരക്കുകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.