പലിശ മാത്രം വർഷം 6500 വാങ്ങാം, സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി ഈ ബാങ്ക്

Punjab and Sind Bank revised FD interest rates: സാധാരണ FD-കൾ കൂടാതെ, ബാങ്കിന് 2 പ്രത്യേക FD-കളും ഉണ്ട്. ഈ എഫ്ഡികൾ 601 ദിവസവും 400 ദിവസവുമാണ്

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 03:51 PM IST
  • ഒരു വർഷം മുതൽ 399 ദിവസം വരെയുള്ള കാലയളവിൽ നിക്ഷേപത്തിന് 6.4 ശതമാനം പലിശ
  • രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് ബാങ്ക് അടുത്തിടെ പരിഷ്കരിച്ചത്
  • 2.8 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിങ്ങളുടെ എഫ്ഡിക്ക് ലഭ്യമാണ്
പലിശ മാത്രം വർഷം 6500 വാങ്ങാം, സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി ഈ ബാങ്ക്

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് തങ്ങളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് ബാങ്ക് അടുത്തിടെ പരിഷ്കരിച്ചത്. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഈ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. 2.8 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിങ്ങളുടെ എഫ്ഡിക്ക് ലഭ്യമാണ്.

സാധാരണ FD-കൾ കൂടാതെ, ബാങ്കിന് 2 പ്രത്യേക FD-കളും ഉണ്ട്. ഈ എഫ്ഡികൾ 601 ദിവസവും 400 ദിവസവുമാണ്. ഉപഭോക്താക്കൾക്ക് ഈ പ്രത്യേക എഫ്ഡികളിൽ സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാം. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് & സിന്ദ് ബാങ്ക് . നിലവിൽ ഇതുവരെ ബാങ്കിന് ഇന്ത്യയിലൊട്ടാകെ 1553 ശാഖകളുണ്ട് അതിൽ 635 ശാഖകളും പഞ്ചാബിലാണ്. കൂടാതെ 25 സോണൽ ഓഫീസുകളും ഇന്ത്യയിലുടനീളമുണ്ട്

എഫ്ഡിയുടെ പലിശ നിരക്കുകൾ

ഏഴു മുതൽ 30 ദിവസം വരെ 2 കോടി രൂപയിൽ താഴെ നിക്ഷേപിച്ചാൽ 2.8 ശതമാനം പലിശ ലഭിക്കും. 31 മുതൽ 45 ദിവസത്തേക്ക് നിക്ഷേപത്തിന് 3% പലിശ നൽകും. 46 മുതൽ 90 ദിവസം വരെ സ്ഥിര നിക്ഷേപം നടത്തിയാൽ 4.6 ശതമാനം പലിശ ലഭിക്കും. 91 മുതൽ 179 ദിവസം വരെയുള്ള കാലയളവിൽ 4.75 ശതമാനം പലിശ ലഭിക്കും. 180 മുതൽ 364 ദിവസം വരെയുള്ള എഫ്ഡികൾക്ക് 6 ശതമാനം പലിശയും ലഭിക്കും.

399 ദിവസം വരെയുള്ള കാലയളവിൽ 6.4 ശതമാനം

ഒരു വർഷം മുതൽ 399 ദിവസം വരെയുള്ള കാലയളവിൽ നിക്ഷേപത്തിന് 6.4 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തെ പ്രത്യേക എഫ്ഡിയിൽ 7.1 ശതമാനം പലിശ ലഭിക്കും. 401 മുതൽ 554 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് നൽകുന്നത്. 555 ദിവസത്തെ നിക്ഷേപത്തിന് 7.35 ശതമാനം പലിശ നൽകും. 601 ദിവസത്തെ എഫ്ഡിയിൽ 7 ശതമാനം പലിശ ലഭിക്കും. 6.4 ശതമാനം പലിശ നിരക്ക് 602 ദിവസം മുതൽ രണ്ട് വർഷം വരെ ലഭിക്കും. രണ്ട് വർഷം ഒരു ദിവസം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ 6.75 ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷം മുതൽ പത്ത് വർഷം വരെയുള്ള കാലയളവിൽ നിക്ഷേപത്തിന് 6.25 ശതമാനം പലിശയും ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ

മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.50 ശതമാനം അധിക പലിശ നൽകുന്നു. സൂപ്പർ സീനിയർ സിറ്റിസൺസിന് 0.50 ശതമാനത്തിന് പുറമെ 0.15 ശതമാനം അധിക പലിശ ലഭിക്കും. ഈ പലിശ നിരക്കുകൾ 400, 555, 601 ദിവസങ്ങളിലെ എഫ്ഡികളിലും ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News