അഹമ്മദാബാദ്: Areez Khambatta Passes Away: രസ്നയുടെ സ്ഥാപക ചെയർമാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്പട്ട അന്തരിച്ചു. 85 വയസായിരുന്നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മധുരപാനീയ വിപണിയിൽ ഇന്ത്യയിൽ 'ഐ ലവ് യൂ രസ്ന' എന്ന പരസ്യവുമായി 1970 കളിലെ ജനപ്രിയ ബ്രാൻഡായിരുന്നു രസ്ന.
Also Read: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ
രാജ്യത്തെ ശീതള പാനീയ രംഗത്ത് ഒരുകാലത്ത് നമ്പർ വൺ ബ്രാൻഡായിരുന്നു രസ്ന.നിലവില്‍ 18 ലക്ഷം ചില്ലറ വില്‍പ്പന ശാലകളിലൂടെയാണ് രസ്ന വില്‍ക്കുന്നത്. 53 ലധികം രാജ്യങ്ങളിലേക്ക് വളര്‍ന്ന രസ്‌ന ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സണ്‍ട്രേറ്റര്‍ നിര്‍മാതാക്കളാണ്. മുതിർന്നവരേക്കാൾ കുട്ടികൾക്കു മറക്കാൻ കഴിയാത്ത ബ്രാൻഡാണു രസ്നയെന്നത് വലിയൊരു സത്യമാണ്. രസ്നയുടെ ബ്രാൻഡ് തുടങ്ങിയപ്പോൾ ചെലവ് കുറഞ്ഞ ശീതള പാനീയം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഖംബട്ടയുടേത്.
Also Read: ആനന്ദ നൃത്തം ചെയ്യുന്ന മയിലിന് മുന്നിൽ പാഞ്ഞെത്തി കടുവ..! വീഡിയോ വൈറൽ
5 രൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നതായിരുന്നു ഇവരുടെ അവകാശവാദവും. 80കളിലും 90 കളിലും ‘ഐ ലവ് യു രസ്ന’ എന്ന പരസ്യം വലിയ തോതിൽ ജനശ്രദ്ധ നേടുകയുമുണ്ടായി. രസ്ന, അമുൽ, നിർമ എന്നീ മൂന്നു പ്രശസ്ത ബ്രാൻഡുകളും അഹമ്മദാബാദിൽ നിന്നുള്ള പെൺകുട്ടികളെ ബ്രാൻഡ് അംബാസഡറാക്കി വിജയം കൊയ്തതും ശ്രദ്ധേയം. വലിയ വിലയിൽ സോഫ്റ്റ് ഡ്രിങ്ക്സ് വിൽപന നടത്തിയിരുന്ന കാലത്ത് മധ്യവർഗത്തിന് താങ്ങായിരുന്നു വിപണിയിലെത്തിയ രസ്ന. ലിംകയും തംസപ്പും നിറഞ്ഞുനിന്ന ഇന്ത്യൻ വിപണിയിൽ പതുക്കെ പതുക്കെ കാലുറപ്പിച്ചു രസ്ന ശരിക്കും സാധാരണക്കാരന്റെ പാനീയമായി മാറുകയായിരുന്നു. 1990 കളുടെ തുടക്കം വരെ രസ്ന വിപണിയിൽ മുന്നിലായിരുന്നു.
രസ്നയുടെ നിർമ്മാണം 9 പ്ലാന്റുകളിലായാണ് നടന്നിരുന്നത്. വിപണനം നടന്നത് രാജ്യമെമ്പാടുമായുള്ള 26 ഡിപ്പോകൾ വഴിയായിരുന്നു. 60 ഓളം രാജ്യങ്ങളിൽ രസ്ന മാർക്കറ്റ് ചെയ്തു. ശേഷം 98 ൽ അരീസ് ഖമ്പട്ട കമ്പനിയുടെ ചെയർമാൻ സ്ഥാനം മകൻ പിറൂസിനു കൈമാറി. അഹമ്മദാബാദിലെ പാഴ്സി സമൂഹത്തിന്റെ മുൻ അധ്യക്ഷണ് കൂടിയായിരുന്നു അരീസ് ഖമ്പട്ട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...