ന്യൂഡൽഹി: രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). മാർഗ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് ആർബിഐ പിഴ (Penalty) ചുമത്തിയത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെക്കൂടാതെ ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ക്രെഡിറ്റ് സ്യൂസെ എജി, ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, കർണാടക ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ദി ജമ്മു ആൻഡ് കശ്മീർ ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
ALSO READ: Fuel Price: ഇന്ധന വില കുറയുമോ? എന്താണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്...
ആകെ 14.50 കോടി രൂപയാണ് ബാങ്കുകൾക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പിഴ അടയ്ക്കേണ്ടത് ബാങ്ക് ഓഫ് ബറോഡയാണ്. രണ്ട് കോടി രൂപയാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (State bank of India) ഏറ്റവും കുറവ് പിഴ. 50 ലക്ഷം രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പ നൽകിയതിലും അഡ്വാൻസ് നൽകിയതിലും സ്റ്റാറ്റ്യൂട്ടറി നിയന്ത്രണങ്ങൾ തെറ്റിച്ചെന്നാണ് കുറ്റം. ബാങ്കുകളുടെ ഭാഗത്ത് പിഴവ് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ബാങ്ക് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകിയിരുന്നെങ്കിലും തൃപ്തികരമല്ലാതിരുന്നതോടെയാണ് പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വാർത്താകുറിപ്പിൽ വ്യക്തമാക്കി. റിസർവ് ബാങ്ക് (Reserve bank of India) ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നുള്ള പിഴ മാത്രമാണ് ഇതെന്നും ഉപഭോക്താക്കൾക്ക് മേൽ ഈ പിഴയുടെ ഭാരം ഉണ്ടാകില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.