EPFO Alert: രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ട് ഉണ്ടാവും.
ഈ സമ്പാദ്യം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു. അവരുടെ ശമ്പളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഉതാണ് പിന്നീട് അവര്‍ക്ക് സമ്പാദ്യമായി തിരികെ ലഭിക്കുന്നത്.
എന്നാല്‍, ജീവനക്കാരുടെ ഈ സമ്പാദ്യത്തിലും തട്ടിപ്പുകാര്‍ കണ്ണിട്ടിരിയ്ക്കുകയാണ്. അതായത്, ബാങ്ക് അക്കൗണ്ടുകളില്‍ നടത്തുന്ന അതേ തട്ടിപ്പ് PF അക്കൗണ്ടുകള്‍ ലക്ഷ്യമാക്കി ഇക്കൂട്ടര്‍ നടപ്പാക്കുകയാണ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിയ്ക്കുകയാണ് EPFO (Employees' Provident Fund Organisation).
ആധാർ, പാൻ, യുഎഎൻ, ബാങ്ക് അക്കൗണ്ട്, ഫോൺ, സോഷ്യൽ മീഡിയ, വാട്ട്‌സ് ആപ്പ്, ഒടിപി എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഇപിഎഫ്ഒ ഒരു ട്വിറ്റർ പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ, വാട്ട്‌സ്ആപ്പ്, സോഷ്യൽ മീഡിയ SMS തുടങ്ങിയവ വഴി ഏതെങ്കിലും സേവനത്തിനായി പണം നിക്ഷേപിക്കാൻ ഇപിഎഫ്ഒ ഒരിക്കലും ആവശ്യപ്പെടില്ല, ഇത്തരം കോളുകൾക്ക് മറുപടി നൽകരുതെന്നും EPFO, പിഎഫ് അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Viral Video: ആദ്യ നോട്ടത്തില്‍തന്നെ പ്രണയം..! സുന്ദരി പൂച്ചയെ ഉമ്മവയ്ക്കുന്ന കുരങ്ങന്‍....!!
ഇത്തരം സന്ദേശങ്ങളോട് ഒരിയ്ക്കലും പ്രതികരിയ്ക്കരുത് എന്നും, മറുപടി നല്‍കിയാല്‍ നഷ്ടമാവുക നിങ്ങള്‍ ജീവിതകാലം മുഴുവന്‍ സ്വരുക്കൂട്ടിയ സമ്പാദ്യമായിരിയ്ക്കും എന്നും EPFO മുന്നറിയിപ്പില്‍ പറയുന്നു.
ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെ 12% ആണ് EPF അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. ഈ തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ 8.1% പലിശയാണ് നല്‍കുന്നത്. നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.