SBI Digital Banking alert! YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക, ഈ ദിവസങ്ങളില്‍ യോനൊ ആപ്പ് പ്രവര്‍ത്തിക്കില്ല

YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി SBI. വെള്ളിയാഴ്ചയും ശനിയാഴ്ചയും  എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്നാണ് ബാങ്ക്  ട്വീറ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 03:27 PM IST
  • YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി SBI.
  • വെള്ളിയാഴ്ചയും ശനിയാഴ്ചയും എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്നാണ് ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്‌.
  • Maintenance work നടക്കുന്നതിനാല്‍ വെള്ളിയാഴ്ച (അഗസ്റ്റ് 5) 22.45 മുതല്‍ ശനിയാഴ്ച (അഗസ്റ്റ് 6) 1.15 വരെയാണ് ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസമുണ്ടാകുക. 2:30 മണിക്കൂര്‍ ആണ് പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടുക.
SBI Digital Banking alert! YONO App ഉപയോക്താക്കള്‍ ശ്രദ്ധിക്കുക,  ഈ ദിവസങ്ങളില്‍ യോനൊ ആപ്പ്  പ്രവര്‍ത്തിക്കില്ല

New Delhi: YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി SBI. വെള്ളിയാഴ്ചയും ശനിയാഴ്ചയും  എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്നാണ് ബാങ്ക്  ട്വീറ്റിലൂടെ അറിയിച്ചിരിയ്ക്കുന്നത്‌. 

YONO App നവീകരണം നടക്കുന്നതിനാലാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും, അതായത്   06-08-2021, 07-08-2021  എന്നീ തീയതികളില്‍  ഡിജിറ്റൽ ബാങ്കിംഗ്  (Digital Banking) സേവനത്തിന് തടസമുണ്ടാകുക.  Maintenance work നടക്കുന്നതിനാല്‍  ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് (internet banking), യോനോ (YONO), യോനോ ലൈറ്റ് (YONO Lite), യോനോ ബിസിനസ്  (YONO Business) എന്നിവയുൾപ്പെടെ എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതില്‍ തടസം നേരിടാം. 

ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം വരുന്ന കാര്യം  ട്വിറ്ററിലൂടെയാണ്  SBI അറിയിച്ചത്.  മികച്ച സേവനം നല്‍കാന്‍ ബാങ്ക് ആഗ്രഹിക്കുന്നു, ഉപയോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക്  അഭ്യര്‍ഥിച്ചു.

Maintenance work നടക്കുന്നതിനാല്‍  വെള്ളിയാഴ്ച  (അഗസ്റ്റ് 5) 22.45 മുതല്‍  ശനിയാഴ്ച  (അഗസ്റ്റ് 6) 1.15 വരെയാണ്  ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസമുണ്ടാകുക.  2:30 മണിക്കൂര്‍ ആണ് പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടുക.  

Also Read: SBI YONO App: യോനോ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം അറിഞ്ഞിരിക്കണം

ഉപയോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുടക്കം  കൂടാതെ, മുന്‍ കൂട്ടി തീരുമാനിച്ച് നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും  ബാങ്ക് നിര്‍ദ്ദേശിക്കുന്നു.

Also Read: SBI Monsoon Dhamaka Offer: അടിപൊളി ഓഫറുമായി SBI, ഭവന വായ്പകള്‍ക്ക് 100% പ്രോസസിംഗ് ഫീസ് ഇളവ്

കഴിഞ്ഞമാസവും  ഇതേരീതിയില്‍  അറ്റകുറ്റപ്പണികള്‍ക്കായി  SBI ഡിജിറ്റൽ ബാങ്കിംഗ് സേവനം   നിര്‍ത്തിവച്ചിരുന്നു.  ജൂലൈ 16, 17 തിയതികളിലാണ് ഇത്തരത്തില്‍   ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിനു മുടക്കം വന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News