എസ്ബിഐയിൽ 8,086 കോടിക്ക് അവകാശികളില്ല; 35,000 കോടിക്ക് വേറെ 30 ബാങ്കുകൾക്കൂടി ലിസ്റ്റിലേക്ക്

തുടക്കത്തിൽ ഏഴ് ബാങ്കുകളായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്.  ഒക്‌ടോബർ 15നകം കൂടുതൽ ബാങ്കുകളെ ഇതിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അന്ന് പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 01:04 PM IST
  • തുടക്കത്തിൽ ഏഴ് ബാങ്കുകളായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്
  • ഒക്‌ടോബർ 15നകം കൂടുതൽ ബാങ്കുകളെ ഇതിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അന്ന് പറഞ്ഞിരുന്നു
  • 2023 ഫെബ്രുവരിയിൽ പൊതുമേഖലാ ബാങ്കുകൾ മാത്രം ഏകദേശം 35,000 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ്
എസ്ബിഐയിൽ 8,086 കോടിക്ക് അവകാശികളില്ല; 35,000 കോടിക്ക്  വേറെ 30 ബാങ്കുകൾക്കൂടി ലിസ്റ്റിലേക്ക്

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെ പറ്റിയുള്ള വിവരങ്ങൾ നൽകുന്ന ഉദ്‌ഗം പോർട്ടലിൽ 30 ബാങ്കുകളെ കൂടി ഉൾപ്പെടുത്തിയതായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ക്ലെയിം ചെയ്യാത്ത തുക കണ്ടെത്താനും അത് ക്ലെയിം ചെയ്യാനും ഇത് ആളുകളെ സഹായിക്കും. ആഗസ്റ്റ് 17നാണ് ആർബിഐ ഉദ്ഗം പോർട്ടൽ ആരംഭിച്ചത്. ഒന്നിലധികം ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഒരിടത്ത് കണ്ടെത്താൻ ജനങ്ങൾക്ക് സൗകര്യമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. തുടക്കത്തിൽ ഏഴ് ബാങ്കുകളായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നത്.  ഒക്‌ടോബർ 15നകം കൂടുതൽ ബാങ്കുകളെ ഇതിൽ ഉൾപ്പെടുത്തുമെന്ന് ആർബിഐ അന്ന് പറഞ്ഞിരുന്നു.

ഈ സർക്കാർ ബാങ്കുകൾ പോർട്ടലുമായി ബന്ധിപ്പിച്ചിരിക്കുന്നു

2023 സെപ്റ്റംബർ 28ന് 30 ബാങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടലിൽ ലഭ്യമാക്കിയതായി ആർബിഐ അറിയിച്ചു. ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (DEA) ഫണ്ടിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഏകദേശം 90 ശതമാനവും ഇതിൽ ഉൾക്കൊള്ളുന്നു.

30 ബാങ്കുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ പ്രധാന പൊതുമേഖലാ ബാങ്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്എസ്ബിസി തുടങ്ങിയ വിദേശ ബാങ്കുകളും സ്വകാര്യമേഖലയിലെ ബാങ്കുകളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും ഉൾപ്പെടുന്നു.

35,000 കോടി രൂപ 

2023 ഫെബ്രുവരിയിൽ പൊതുമേഖലാ ബാങ്കുകൾ മാത്രം ഏകദേശം 35,000 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളാണ് ആർബിഐക്ക് കൈമാറിയത് ശ്രദ്ധേയമാണ്. കഴിഞ്ഞ 10 വർഷമോ അതിൽ കൂടുതലോ ഇടപാടുകൾ നടന്നിട്ടില്ലാത്ത അത്തരം അക്കൗണ്ടുകളാണിവ. ഇതിൽ എസ്ബിഐക്കാണ് ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും ഉയർന്ന തുക 8,086 കോടി രൂപയാണിത്. പഞ്ചാബ് നാഷണൽ ബാങ്കിൽ 5,340 കോടി രൂപയും കാനറ ബാങ്കിൽ 4,558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയിൽ 3,904 കോടി രൂപയുമാണ് ഉള്ളത്. ചട്ട പ്രകാരം 10 വർഷത്തേക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക ആരും ക്ലെയിം ചെയ്തില്ലെങ്കിൽ അത് റിസർവ് ബാങ്കിന്റെ 'ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ്' ഫണ്ടിലേക്ക് മാറ്റും.

ക്ലെയിം ചെയ്യപ്പെടാത്ത കോടികൾ

എസ്ബിഐ - 8,086 കോടി രൂപ
പഞ്ചാബ് നാഷണൽ ബാങ്ക്—-5,340 കോടി രൂപ
കാനറ ബാങ്ക്——-4,558 കോടി രൂപ
ബാങ്ക് ഓഫ് ബറോഡ——–3,904 കോടി രൂപ

പുതുതായി ചേർത്ത ഈ ബാങ്കുകൾ 

കാനറ ബാങ്ക്
ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ബറോഡ
ഇന്ത്യൻ ബാങ്ക്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
HDFC ബാങ്ക്
ഫെഡറൽ ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക്
ഐസിഐസിഐ ബാങ്ക്
UCO ബാങ്ക്
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ഐഡിബിഐ ബാങ്ക്
ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ്.
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
ആക്സിസ് ബാങ്ക് ലിമിറ്റഡ്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
HSBC ലിമിറ്റഡ്
കർണാടക ബാങ്ക് ലിമിറ്റഡ്. കർണാടക ബാങ്ക് ലിമിറ്റഡ്.)
കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡ്.
സരസ്വത് സഹകരണ ബാങ്ക്
ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡ്.
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ്.
ഈ ബാങ്കുകൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
പഞ്ചാബ് നാഷണൽ ബാങ്ക് (PNB)
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്
സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്
DBS ബാങ്ക് ഇന്ത്യ ലിമിറ്റഡ്
സിറ്റി ബാങ്ക്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News