തിങ്കളാഴ്ച ഉണ്ടായ നഷ്ടത്തെ മറികടന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിച്ച് ചാട്ടം. അര മണിക്കൂര്‍ കൊണ്ട് 7 ലക്ഷം കോടിയുടെ ലാഭമാണ് നിക്ഷേപകര്‍ക്ക് ഉണ്ടായത്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ആയിരം പോയിന്റിലധികം തിരികെ പിടിച്ച് സെന്‍സെക്‌സ് 79,852 പോയിന്റ് നേടി. ഇതോടെ ബിഎസ്ഇയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടെ വിപണി മൂല്യം 442 ലക്ഷം കോടിയിൽ നിന്ന് 449 ലക്ഷം കോടിയായാണ് ഉയർന്നത്.
24,289.85ല്‍ തുടങ്ങിയ നിഫ്റ്റിയുടെ മൂല്യവും 24,382 ലേക്ക് ഉയര്‍ന്നു. അതേ സമയം, ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റം ആഗോള വിപണയിലും പ്രതിഫലനം ഉണ്ടാക്കി.
ജപ്പാന്റെ ഓഹരി വിപണി പത്ത് ശതമാനവും യുഎസിന്റേത് ഒരു ശതമാനവും കൂടി. ദക്ഷിണ കൊറിയയുടെ ഓഹരി വിപണി മൂന്നു ശതമാനവും തായ്വാന്റേത് നാല് ശതമാനവും മുന്നേറിയതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.
മിഡിൽ ഈസ്റ്റിലെ യുദ്ധ സാഹചര്യവും, യുഎസിലെ മാന്ദ്യപേടിയും ബാങ്ക് ഓഫ് ജപ്പാൻ പലിശ കൂട്ടിയതുമായിരുന്നു തിങ്കളാഴ്ച ഇന്ത്യൻ ഓഹരിയെ വലച്ചത്. തിങ്കളാഴ്ച നിക്ഷേപര്‍ക്ക് നഷ്ടമായത് 15.34 കോടി രൂപയായിരുന്നു. വിദേശ നിക്ഷേപകര്‍ 10,073.75 കോടി രൂപയുടെ ഓഹരികളാണ് തിങ്കളാഴ്ച വിറ്റത്.
ബിഎസ്ഇയിലെ പ്രധാന നിക്ഷേപകരായ മാരുതി സുസുകി, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും അപ്പോളോ ഹോസ്പിറ്റല്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, നെസ്റ്റ്‌ലി, സിപാല തുടങ്ങിയവ നഷ്ടത്തിലുമാണ്.
നിഫ്റ്റിയില്‍ ടെക് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ബ്രിട്ടാനിയ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, വിപ്രോ എന്നിവ മുന്നിലും എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്,ശ്രീറാം ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.