Aravana Prasadm : 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കണം, സുപ്രിം കോടതി ഉത്തരവ്; ഏഴ് കോടിയുടെ നഷ്ടം

ഇതിനിടയിൽ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു.  നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 06:18 PM IST
  • ഇതിനിടയിൽ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു
  • സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ എന്നാണ് നിർദ്ദേശം
  • ഇത് വഴി ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായത്
Aravana Prasadm : 6.65 ലക്ഷം ടിന്‍ അരവണ  നശിപ്പിക്കണം, സുപ്രിം കോടതി ഉത്തരവ്; ഏഴ് കോടിയുടെ നഷ്ടം

ന്യൂഡൽഹി: ശബരിമലയില്‍ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ  നശിപ്പിക്കാൻ സുപ്രിം കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി വേണം അരവണ നശിപ്പിക്കാൻ.ദേവസ്വം ബോര്‍ഡിൻ്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ചാണ് അരവണ തയ്യാറാക്കിയതെന്ന ആരോപണം ഉയർന്നതോടെയാണ് 6.65 ലക്ഷം ടിന്നും വിൽപ്പനയിൽ നിന്ന് മാറ്റിയത്. 

ഇതിനിടയിൽ അരവണ ഭക്ഷ്യ യോഗ്യമാണെന്ന് റിപ്പോർട്ട് വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു.  നിലവിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വേണം അരവണ നശിപ്പിക്കാൻ എന്നാണ് നിർദ്ദേശം. ഇത് വഴി ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നിർദ്ദേശത്തെ സുപ്രീം കോടതി വിമര്‍ശിച്ചു.

വാണിജ്യ താത്പര്യമുള്ള വിഷയങ്ങളിലെ ഹൈക്കോടതി ഇടപെടൽ അസ്വസ്ഥപ്പെടുത്തുന്നതായി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ ഏലയ്കയുടെ കരാർ ലഭിക്കാത്ത വ്യക്തിയാണ് ഹർജി നൽകിയത്.

അതിനിടയിൽ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

തിരുവനന്തപുരം അയ്യപ്പാ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. ഇതിന് ശേഷം ഏലയ്ക്കയില്ലാത്ത അരവണ വിതരണം ചെയ്തിരുന്നു,  അരവണയുണ്ടാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീടുള്ള പരിശോധനയിൽ അരവണ ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News