സ്ഥിര നിക്ഷേപം നടത്തുന്ന ആളുകൾ എപ്പോഴും ആശ്രയിക്കുന്നത് ബാങ്കുകളിലെ എഫ്ഡിയെ ആയിരിക്കും. ഇതിനേക്കാൾ ഏറ്റവും നല്ല സാധ്യത നിങ്ങൾക്ക് പോസ്റ്റോഫിസിൽ നിന്നും ലഭിക്കും. ഒരു ദീർഘകാല എഫ്ഡി വേണ്ടവർക്ക് പോസ്റ്റോഫീസ് നിക്ഷേപം തന്നെയാണ് ഏറ്റവും നല്ലത്. പോസ്റ്റോഫീസ് എഫ്ഡി എന്നാൽ പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റ് എന്ന് കൂടിയാണ് അറിയപ്പെടുന്നത്. ഇവിടെ നിങ്ങൾക്ക് 1, 2, 3, 5 എന്നിങ്ങനെ വാർഷിക നിരക്കിൽ
എഫ്ഡി ഓപ്ഷനുകൾ ലഭിക്കും. ഇവക്ക് വ്യത്യസ്തമായ പലിശ നിരക്കും ലഭിക്കും.
ഇതിലൊന്നാണ് ടാക്സ് ഫ്രീ എഫ്ഡി. ഇതിന് വളരെ നല്ല പലിശയാണ് പോസ്റ്റ് ഓഫീസ് നൽകുന്നത്. ഈ സ്കീമിൽ നിങ്ങൾ നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തുക ഇരട്ടിയിലധികമാകും. ഇത്തരത്തിൽ
പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശനിരക്കുകൾ എന്തൊക്കെയാണെന്നും ഇതിലൂടെ ഇരട്ടിയിലധികം തുക എങ്ങനെ നേടാമെന്നും പരിശോധിക്കാം
പലിശ നിരക്കുകൾ
ഒരു വർഷ സ്കീം - പ്രതിവർഷം 6.9% പലിശ
രണ്ട് വർഷത്തെ സ്കീം - - പ്രതിവർഷം 7.0% പലിശ
മൂന്ന് വർഷത്തെ സ്കീം - - 7.1% വാർഷിക പലിശ
അഞ്ച് വർഷത്തെ സ്കീം - - പ്രതിവർഷം 7.5%
എത്ര രൂപ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് വഴി നിങ്ങളുടെ നിക്ഷേപിച്ച തുക ഇരട്ടിപ്പിക്കാം ഇതിനായി ആദ്യം 5 വർഷത്തെ എഫ്ഡിയിൽ ചേരുകയും പിന്നീടിത് അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്യണം. ഈ രീതിയിൽ നിങ്ങളുടെ FD യുടെ കാലാവധി 10 വർഷമായിരിക്കും. ഇതുവഴി എത്ര രൂപ നിങ്ങൾക്ക് നേടാനാകും എന്ന് പരിശോധിക്കാം.
അഞ്ച് ലക്ഷം രൂപയുടെ നിക്ഷേപത്തിന് 10,51,175 രൂപ
5 വർഷത്തേക്ക് 5 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിക്ഷേപിച്ചാൽ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് കാൽക്കുലേറ്റർ പ്രകാരം നിങ്ങൾക്ക് 7.5 ശതമാനം നിരക്കിൽ പലിശയായി 2,24,974 രൂപ ലഭിക്കും. അതായത് 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 7,24,974 രൂപ ലഭിക്കും. അടുത്ത 5 വർഷത്തേക്ക് ഇതേ തുട എഫ്ഡി ഇട്ടാൽ 7.5 ശതമാനം പലിശ നിരക്കിൽ, നിങ്ങൾക്ക് പലിശയായി 3,26,201 രൂപ ലഭിക്കും. 7,24,974 + 3,26,201 രൂപ കൂട്ടിയാൽ ആകെ 10,51,175 രൂപയാകും. ഇത്തരത്തിൽ കാലാവധി പൂർത്തിയാകുമ്പോൾ 10,51,175 രൂപ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.