2000 Rupee Note: 2000 രൂപ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? ഈ 19 സ്ഥലങ്ങളിൽ മാറ്റിയെടുക്കാം

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി  ഒക്‌ടോബർ 7, 2023 വരെ RBI നീട്ടിയിരുന്നു. നോട്ടുകള്‍  മാറ്റിയെടുക്കാനുള്ള സമയപരിധി  സെപ്റ്റംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് RBI സമയപരിധി നീട്ടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2023, 03:18 PM IST
  • 2000 രൂപ നോട്ടുകൾ ഒക്ടോബർ 7 ന് ശേഷവും നിയമാനുസൃതമായി തുടരുമെന്ന് ആർബിഐ അറിയിച്ചിരുന്നു, എന്നാൽ ബാങ്ക് ശാഖകളിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയില്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
2000 Rupee Note: 2000 രൂപ നോട്ടുകൾ ഇപ്പോഴും കൈവശമുണ്ടോ? ഈ 19 സ്ഥലങ്ങളിൽ മാറ്റിയെടുക്കാം

Update on Rs 2000 Note Exchange: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി  ഒക്‌ടോബർ 7, 2023 വരെ RBI നീട്ടിയിരുന്നു. നോട്ടുകള്‍  മാറ്റിയെടുക്കാനുള്ള സമയപരിധി  സെപ്റ്റംബര്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് RBI സമയപരിധി നീട്ടിയത്.

Also Read:  World Mental Health Day: കുട്ടികളിലെ മാനസികാരോഗ്യ വൈകല്യങ്ങള്‍, ആദ്യ ലക്ഷണങ്ങളും സ്വീകരിക്കേണ്ട നടപടികളും 

എന്നിരുന്നാലും, 2000 രൂപ നോട്ടുകൾ ഒക്ടോബർ 7 ന് ശേഷവും  നിയമാനുസൃതമായി തുടരുമെന്ന് ആർബിഐ അറിയിച്ചിരുന്നു, എന്നാൽ ആർബിഐ ഓഫീസുകളിൽ മാത്രമേ മാറ്റിയെടുക്കാൻ കഴിയൂ, ബാങ്ക് ശാഖകളിൽ നിക്ഷേപിക്കാനോ മാറ്റാനോ കഴിയില്ലെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

Also Read:  ​Happy Birthday Rekha: കണ്ണുകള്‍ കൊണ്ട് പ്രണയം പറഞ്ഞവള്‍!! ബോളിവുഡ് ദിവ രേഖയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍
 
2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി  നല്‍കിയ അവസരത്തില്‍  ഒക്ടോബർ 7 ന് ശേഷവും 2000 രൂപ നോട്ടുകൾ നിയമാനുസൃതമായി തുടരുമെന്ന് RBI അറിയിച്ചിരുന്നു. എന്നാല്‍, ബാങ്കുകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കില്ല എന്നും RBI വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഒക്ടോബര്‍ 7 ന് ശേഷവും നിങ്ങളുടെ പക്കല്‍ 2000 രൂപയുടെ നോട്ടുകള്‍ അവശേഷിച്ചിട്ടുണ്ട് എങ്കില്‍ എന്താണ് ചെയ്യേണ്ടത്?  എങ്ങിനെ, എവിടെ ഈ നോട്ടുകള്‍ മാറ്റിയെടുകാന്‍ സാധിക്കും?  
 
നിങ്ങളുടെ കൈവശം ഇപ്പോഴും  2000 രൂപയുടെ നോട്ടുകള്‍ ഉണ്ട് എങ്കില്‍ അവ ആർബിഐ ഓഫീസുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കും. അതായത്, ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കില്ല. 

2000 രൂപയുടെ നോട്ടുകള്‍ RBI ഓഫീസുകള്‍ വഴി മാറ്റിയെടുക്കാന്‍ വാലിഡ് ആയ ഐഡന്‍റിറ്റി പ്രൂഫും ഒപ്പം നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിയെടുക്കാന്‍ സാധിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കുന്ന കത്തും സമര്‍പ്പിക്കണം. കൂടാതെ, ഈ ആവശ്യത്തിനായി ആർബിഐ ലിസ്റ്റ് ചെയ്തിട്ടുള്ള 19 ഓഫീസുകളിൽ ഒന്ന് സന്ദർശിക്കുകയും വേണം.  ഈ ഓഫീസുകളുടെ പട്ടിക ചുവടെ... 

അഹമ്മദാബാദ്
ദി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ്, രണ്ടാം നില, ഗാന്ധി ബ്രിഡ്ജിന് സമീപം അഹമ്മദാബാദ് 380 014. 

ബെംഗളൂരു
ദി ഓഫീസർ ഇൻ-ചാർജ്, കൺസ്യൂമർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ സെൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 10/3/8, നൃപ്തുംഗ റോഡ്, ബെംഗളൂരു-560 001, ടെലിഫോൺ: 080- 22180397.

ബേലാപൂർ
ദ ഡെപ്യൂട്ടി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് പ്ലോട്ട് നമ്പർ 3, സെക്ടർ 10, എച്ച്എച്ച് നിർമ്മലാ ദേവി മാർഗ്, സിബിഡി, ബേലാപൂർ, നവി മുംബൈ - 400 614.

ഭോപ്പാൽ
ദ ഡെപ്യൂട്ടി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്മെന്‍റ്, ഹോഷംഗബാദ് റോഡ്, പോസ്റ്റ് ബോക്സ് നമ്പർ 32, ഭോപ്പാൽ 462 011. 

ഭുവനേശ്വർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് പിടി. ജവഹർലാൽ നെഹ്‌റു മാർഗ്, പോസ്റ്റ് ബോക്‌സ് നമ്പർ. 16, ഭുവനേശ്വർ - 751 001.

ചണ്ഡീഗഡ്
ദി ഡെപ്യൂട്ടി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് സെൻട്രൽ വിസ്റ്റ, ടെലിഫോൺ ഭവന് എതിർവശത്ത്, സെക്ടർ 17, ചണ്ഡീഗഡ് - 160 017.  

ചെന്നൈ
ദ ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് ഫോർട്ട് ഗ്ലേസിസ് നമ്പർ. 16, രാജാജി സാലൈ, പോസ്റ്റ് ബോക്‌സ് നമ്പർ. 40, ചെന്നൈ - 600 001. 

ഗുവാഹത്തി
ദി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റേഷൻ റോഡ്, പാൻബസാർ, പോസ്റ്റ് ബോക്‌സ് നമ്പർ 120, ഗുവാഹത്തി - 781 001. 

ഹൈദരാബാദ്
ദി ജനറൽ മാനേജർ ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 6-1-65, സെക്രട്ടേറിയറ്റ് റോഡ്, സൈഫാബാദ്, ഹൈദരാബാദ് - 500 004.

ജയ്പൂർ
ജനറൽ മാനേജർ, ഇഷ്യൂ ഡിപ്പാർട്ട്മെന്‍റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റാംബോഗ് സർക്കിൾ, ടോങ്ക് റോഡ്, പോസ്റ്റ് ബോക്സ് നമ്പർ.12, ജയ്പൂർ - 302 004.

ജമ്മു
ദ ഡെപ്യൂട്ടി ജനറൽ മാനേജർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് റെയിൽ ഹെഡ് കോംപ്ലക്‌സ്, ജമ്മു - 180 012. 

കാൺപൂർ
ദി ജനറൽ മാനേജർ ഇഷ്യൂ ഡിപ്പാർട്ട്‌മെന്‍റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എംജി മാർഗ്, പോസ്റ്റ് ബോക്‌സ് നമ്പർ 82/142 കാൺപൂർ - 208001. 

കൊൽക്കത്ത
ജനറൽ മാനേജർ ഇഷ്യൂ ഡിപ്പാർട്ട്മെന്‍റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പോസ്റ്റ് ബാഗ് നമ്പർ 49 കൊൽക്കത്ത - 700 001. 

2000 രൂപ നോട്ടുകൾ പുറത്തിറക്കിയതിന്‍റെ ലക്ഷ്യം കൈവരിച്ചതിനാലാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് RBI അറിയിയ്ക്കുന്നത്. രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ സമയത്താണ് RBI 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News