ZEEL-Invesco Case : EGM വിളിക്കാനുള്ള ഇൻവെസ്കോയുടെ തീരുമാനത്തെ ബോംബെ ഹൈക്കോടതി വിലക്കി

EGM വിളിച്ച് ചേർക്കണമെന്ന ഇൻവസ്കോയുടെ തീരുമാനത്തിനെതിരെ സീ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിലാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 05:48 PM IST
  • അസാധാരണ ജനറൽ ബോഡി യോഗം (EGM) കൂടാനുള്ള ഇൻവസ്കോയുടെ തീരുമാനത്തെ ബോംബെ ഹൈക്കോടതി വിലക്കി.
  • താൽക്കാലികമായിട്ടാണ് ഹൈക്കോടതി ഇൻവസ്കോയുടെ നീക്കത്തെ വിലക്കിയിരിക്കുന്നത്.
  • EGM വിളിച്ച് ചേർക്കണമെന്ന ഇൻവസ്കോയുടെ തീരുമാനത്തിനെതിരെ സീ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
  • അതിലാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ZEEL-Invesco Case : EGM വിളിക്കാനുള്ള ഇൻവെസ്കോയുടെ തീരുമാനത്തെ ബോംബെ ഹൈക്കോടതി വിലക്കി

Mumbai : സീ എന്റർടെയ്ന്റമെന്റ് എന്റർപ്രൈസിസ് ലിമിറ്റഡും (ZEEL) ഇൻവസ്കോയും (Invesco) തമ്മിലുള്ള നിയമ യുദ്ധത്തിൽ സീലിന് അനുകൂലമായി ബോംബെ ഹൈക്കോടതിയുടെ തീരുമാനം. അസാധാരണ ജനറൽ ബോഡി യോഗം (EGM) കൂടാനുള്ള ഇൻവസ്കോയുടെ തീരുമാനത്തെ ബോംബെ ഹൈക്കോടതി വിലക്കി. താൽക്കാലികമായിട്ടാണ് ഹൈക്കോടതി ഇൻവസ്കോയുടെ നീക്കത്തെ വിലക്കിയിരിക്കുന്നത്.

EGM വിളിച്ച് ചേർക്കണമെന്ന ഇൻവസ്കോയുടെ തീരുമാനത്തിനെതിരെ സീ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതിലാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

സീലും സോണിയുമായിട്ടുള്ള ലയനത്തിന് ശേഷമാണ് തടസവാദം ഉന്നയിച്ച് ഇൻവസ്കോ EGM  വിളിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. നിക്ഷേപകരുമായി ചർച്ച ചെയ്യാതെയാണ് ലയനം നടന്നതെന്ന് പോലും ഇൻവസ്കോ ആരോപിച്ചു.

ALSO READ : ZEEL-Invesco Case: Reliance സമ്മതിച്ചു, പുനീത് ഗോയങ്കയെ എംഡിയും സിഇഒയുമായി നിലനിർത്തി സീല്ലുമായി ലയിക്കാൻ പദ്ധതിയിട്ടു എന്ന്

അതിന് പിന്നാലെ  ഇൻവസ്കോയുടെ ഇരട്ടത്താപ് വെളിച്ചത്താക്കി സീ എംഡി പുനീത ഗോയെങ്ക രംഗത്തെത്തുകയും ചെയ്തു. സോണിമായ ലയനത്തിന് മുമ്പ് സീ റിലയൻസുമായി ലയിക്കാൻ തയ്യാറെടുത്തിരുന്നു. ഇതിന് പ്രധാനമായി ചുക്കാൻ പിടിച്ചത് ഇൻവസ്കോയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ ലയനം നടന്നില്ല. ഇതിന് ശേഷമായിരുന്നു സോണിയുമായി സീൽ ലയിക്കുന്നത്. 

ALSO READ : ZEEL-Invesco Case: ബോർഡ് മീറ്റിങിൽ Punit Goenka ഇൻവെസ്കോയുടെ തട്ടിപ്പ് വെളിച്ചെത്തുകൊണ്ടുവന്നു

അതെ തുടർന്ന് ബോർഡ് അംഗങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട ഇൻവെസ്കോ വിനോദ മേഖലയുമായി യാതൊരു ബന്ധമില്ലാത്തവരെ ബോർഡിലേക്ക് നിർദേശിക്കുകയും ചെയ്തു. ഇതിലൂടെയാണ് ഇൻവസ്കോയുടെ ഇരട്ടത്താപ്പ് പുറത്ത് വന്നത്. ഈ നിർദേശിച്ച അംഗങ്ങൾ റിലയസുമായി ബന്ധമുള്ളവരായിരുന്നു. അങ്ങനെ തന്ത്രപൂർവം സീൽ സ്വന്തമാക്കാനുള്ള ഇൻവസ്കോയുടെ സ്വപ്നത്തെയാണ് പുനീത് ഗോയങ്ക പുറത്ത് കൊണ്ടുവന്നത്.

ALSO READ : ZEEL നെതിരെ NCLT ഉത്തരവ് പുറപ്പെടുവിച്ചെന്നുള്ള മാധ്യമ വാർത്തകൾ വാസ്തവ വിരുദ്ധം, സത്യാവസ്ഥ ഇതാണ്

എന്നാൽ ഈ ഇടപാട് തുടരാൻ വിസമ്മതിച്ചാൽ, അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും അനുഭവിക്കുമെന്ന് ഇൻവെസ്കോ ആവർത്തിച്ച് ഗോയങ്കയെ ഓർമ്മിക്കുകയും ചെയ്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News